Connect with us

Kerala

മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറി വി ശശീന്ദ്രന്റെയും മക്കളുടെയും മരണം; സി ബി ഐ അന്വേഷണം തുടങ്ങി

ഡല്‍ഹിയില്‍ നിന്നുള്ള ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല

Published

|

Last Updated

പാലക്കാട്  | മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറി വി ശശീന്ദ്രന്റെയും മക്കളുടെയും മരണത്തില്‍ സിബിഐ അന്വേഷണം തുടങ്ങി. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് അന്വേഷണം. ഡല്‍ഹിയില്‍ നിന്നുള്ള ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല

2022 ഡിസംബറിലാണ് മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറി വി ശശീന്ദ്രന്റെയും മക്കളുടെയും മരണത്തില്‍ വിശദമായ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. അന്വേഷണം 4 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനും കോടതി നിര്‍ദേശിച്ചിരുന്നു. പിന്നാലെയാണ് ഡല്‍ഹിയില്‍ നിന്നുള്ള ഡിവൈസ്പിയുടെ നേതൃത്വത്തില്‍ സിബിഐ അന്വേഷണം ആരംഭിച്ചത്. കൊച്ചി യൂണിറ്റിലെ മൂന്ന് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്.

കേസന്വേഷണത്തിന്റെ ഭാഗമായി ശശീന്ദ്രന്റെ സഹോദരന്‍ ഡോ.വി സനല്‍കുമാര്‍, മറ്റൊരു ഹരജിക്കാരനായ ക്രൈം എഡിറ്റര്‍ ടി പി നന്ദകുമാര്‍ എന്നിവരുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. നേരത്തെ വാദം കേള്‍ക്കവേ വി ശശീന്ദ്രന്റെയും മക്കളുടെയും മരണം ആത്മഹത്യയാണെന്നു കുറ്റപത്രം നല്‍കിയ സിബിഐയെ ഹൈക്കോടതിയില്‍ നിന്നും വലിയ വിമര്‍ശം ഏറ്റ് വാങ്ങിയിരുന്നു

Latest