Kerala
ഐ ബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്ത് സുരേഷിന് ഒളിവില്‍ കഴിയാന്‍ ഐ ബിയുടെ സഹായം ലഭിക്കുന്നതിന് തെളിവില്ലെന്ന് ഡി സി പി
ഇയാള്‍ രാജ്യം വിട്ട് പോകാതിരിക്കാന്‍ ലുക്ക്ഔട്ട് സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്

തിരുവനന്തപുരം | തിരുവനന്തപുരം വിമാനത്താവളത്തിലെ ഐ ബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പ്രതിയായ ഐ ബി ഉദ്യോഗസ്ഥന്‍ സുകാന്ത് സുരേഷിന് ഒളിവില്‍ കഴിയാന്‍ ഐ ബിയുടെ സഹായം ലഭിക്കുന്നതിന് തെളിവില്ലെന്ന് തിരുവനന്തപുരം സിറ്റി ഡി സി പി നകുല്‍ രാജേന്ദ്ര ദേശ്മുഖ് പറഞ്ഞു.
ഇയാള്‍ രാജ്യം വിട്ട് പോകാതിരിക്കാന്‍ ലുക്ക്ഔട്ട് സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. സുകാന്തിന്റെ മാതാപിതാക്കളും ഒളിവിലാണ്. ഇയാളെ പിടികൂടാനായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് ഡി സി പി മാധ്യമങ്ങളോട് പറഞ്ഞു.
പ്രതി യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിന്റെ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. മൂന്ന് ലക്ഷത്തോളം രൂപ സുകാന്തിന് കൈമാറിയിട്ടുണ്ട്. പ്രതിയെ പിടികൂടിയാലെ കൂടുതല്‍ വിവരം കിട്ടുകയുള്ളൂ. സുകാന്തിന്റെ മൊബൈലും ലാപ്‌ടോപ്പും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇത് പരിശോധിച്ചുവരികയാണ്. താമസിക്കുന്ന സ്ഥലത്ത് നിന്നാണ് സുകാന്തിന്റെ മൊബൈലും ലാപ്‌ടോപ്പും കണ്ടെത്തിയത്.
മരിച്ച ഉദ്യോഗസ്ഥയുടെ ഫോണ്‍ തകര്‍ന്ന നിലയിലാണ് ലഭിച്ചത്. ഉദ്യോഗസ്ഥയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായി ചില തെളിവുകള്‍ കിട്ടിയിട്ടുണ്ട്. ആ തെളിവുകള്‍ പരിശോധിക്കുകയാണെന്നും ഡി സി പി അറിയിച്ചു. പ്രതിക്കായി കേരളത്തിന് പുറത്തും അന്വേഷണം നടക്കുന്നു. അന്വേഷണത്തില്‍ വീഴ്ച വന്നിട്ടില്ലെന്നും രണ്ട് ടീമായി അന്വേഷണം നടക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.