Kerala
ജോയിയുടെ മരണം; തിരുവനന്തപുരം നഗരസഭയിലേക്ക് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച മാര്‍ച്ചില്‍ സംഘര്‍ഷം
അപകടസമയത്തും രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിച്ചവരാണ് സമരക്കാറെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ .
തിരുവനന്തപുരം | ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച ജോയിയുടെ മരണത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരം നഗരസഭയിലേക്ക് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധക്കാർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമം നടത്തിയതോടെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തു.
അതേസമയം ജോയിയുടെ കുടുംബത്തിന് ഉടനടി നഗരസഭ വീടുവെച്ച് നല്‍കുമെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ പ്രതികരിച്ചു. അപകടസമയത്തും രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിച്ചവരാണ് സമരക്കാര്‍. റെയില്‍വേക്ക് കാര്യമായ മലിനീകരണ സംവിധാനമില്ലെന്നും സാധ്യമായതെല്ലാം നഗരസഭ ചെയ്‌തെന്നും മേയര്‍ പറഞ്ഞു.
---- facebook comment plugin here -----