Connect with us

Kerala

നവീന്‍ ബാബുവിന്റെ മരണം; കണ്ണൂര്‍ കോര്‍പ്പറേഷനിലും മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലും ഹര്‍ത്താല്‍ തുടങ്ങി

രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍

Published

|

Last Updated

കണ്ണൂര്‍/ പത്തനംതിട്ട |  എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇന്ന് കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ബിജെപിയും മരണത്തില്‍ പ്രതിഷേധിച്ച് പത്തനംതിട്ട മലയാലപ്പുഴ ഗ്രാമപഞ്ചായത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസും നടത്തുന്ന ഹര്‍ത്താല്‍ തുടങ്ങി.

രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍. ഹോട്ടലുകള്‍, മറ്റ് അവശ്യ സേവനങ്ങള്‍ തുടങ്ങിയവയെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.

 

Latest