Connect with us

Kerala

നവീന്‍ ബാബുവിന്‍റെ മരണം; കണ്ണൂര്‍ കലക്ടറെ മാറ്റിയേക്കും: ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ മൊഴിയെടുപ്പ് തുടരുന്നു

കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയനെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ കലക്ട്രേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

Published

|

Last Updated

കണ്ണൂര്‍ | എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ റവന്യൂ വകുപ്പിന്റെ ഉന്നതതല അന്വേഷണം തുടങ്ങി. ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ ഗീത ഐഎഎസ് ആണ് കലക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കുന്നത്.

പെട്രോള്‍ പമ്പ് അനുമതിയില്‍ അഴിമതിയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിലാണ് കലക്ടറുടെ മൊഴിയെടുപ്പ് തുടരുന്നത്.നേരത്തെ സംഭവത്തില്‍ റവന്യൂമന്ത്രിക്ക് കലക്ടര്‍ ഒരു പ്രാഥമിക റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.വിശദമായ റിപ്പോര്‍ട്ട് പിന്നീട് നല്‍കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇത് നല്‍കിയില്ല.തുടര്‍ന്നാണ് അന്വേഷണ സംഘത്തെ റവന്യൂവകുപ്പ് നിയോഗിച്ചത്.നവീൻ ബാബുവിന്റെ ബന്ധുക്കളും കലക്ടറേറ്റ് ജീവനക്കാരും കലക്ടർക്കെതിരെ അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. നവീൻ ബാബുവിന്റെ കുടുംബവും ജീവനക്കാരുമടക്കം എതിരായ സാഹചര്യത്തിൽ അരുൺ കെ. വിജയനെ കണ്ണൂർ കലക്ടർ സ്ഥാനത്ത് നിന്ന് നീക്കിയേക്കുമെന്നും സൂചനയുണ്ട്.

എ.ഡി.എം. കെ. നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ. വിജയനെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ കലക്ട്രേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായി.കലക്ടറേറ്റിന് പുറത്ത് പ്രവര്‍ത്തകരെ പോലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.പിന്നീട് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

---- facebook comment plugin here -----

Latest