Connect with us

Kerala

നവീന്‍ ബാബുവിന്റെ മരണം; അന്വേഷണത്തിന്റെ ഭാഗമായന്ന എല്ലാ നടപടികളിലും പാര്‍ട്ടി പൂര്‍ണ പിന്തുണ നല്‍കുമെന്ന് എം വി ഗോവിന്ദന്‍

നവീന്‍ ബാബുവിന്റെ കുടുംബത്തെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സന്ദര്‍ശിച്ചു

Published

|

Last Updated

പത്തനംതിട്ട | ജീവനൊടുക്കിയ എ ഡി എം നവീന്‍ ബാബുവിന്റെ കുടുംബത്തെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സന്ദര്‍ശിച്ചു. പാര്‍ട്ടി എപ്പോഴും നവീന്റെ കുടുംബത്തിനൊപ്പമാണ്. അന്വേഷണത്തിന്റെ ഭാഗമായി സ്വീകരിക്കുന്ന എല്ലാ നടപടികളിലും പാര്‍ട്ടി പൂര്‍ണ പിന്തുണ നല്‍കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

നവീന്‍ ബാബുവിന്റെ മരണം ദൗര്‍ഭാഗ്യകരമാണ്. സി പി എമ്മിന് ഒറ്റ നിലപാടാണ് വിഷയത്തിലുള്ളതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. നിയമപരമായ പരിരക്ഷ ലഭിക്കണമെന്നും മരണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ പാര്‍ട്ടിയില്‍ ഭിന്നതയില്ല. അന്ന് മുതല്‍ പാര്‍ട്ടി നവീന്റെ കുടുംബത്തോടൊപ്പമാണ്. കണ്ണൂരിലെ പാര്‍ട്ടിയായാലും പത്തനംതിട്ടയിലെ പാര്‍ട്ടിയായാലും അന്വേഷിച്ച് കണ്ടെത്തുന്നതെന്താണോ അതിനനുസരിച്ചുള്ള നിലപാടെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുക്കപദവിയില്‍ ഇരുന്നുകൊണ്ടാണ് ദിവ്യ ആരോപണ വിധേയയായിരിക്കുന്നത്. അതിനാലാണ് പദവിയില്‍ നിന്ന് ഒഴിവാക്കുകയെന്ന നടപടി സ്വീകരിച്ചത്. വിഷയത്തില്‍ ഉടനടി പാര്‍ട്ടി നടപടി സ്വീകരിച്ചിരുന്നു.

Latest