Connect with us

Kerala

നവീന്‍ ബാബുവിന്റെ മരണം; പിപി ദിവ്യക്കെതിരെ കേസെടുക്കും, നിയമോപദേശം ലഭിച്ചു

ദിവ്യയെ പ്രതി ചേര്‍ത്തുകൊണ്ടുള്ള റിപ്പോര്‍ട്ട് പോലീസ് ഇന്നു തന്നെ കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്

Published

|

Last Updated

കണ്ണൂര്‍ |  എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പി പി ദിവ്യക്കെതിരെ കേസെടുക്കും. ദിവ്യക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്താമെന്ന് പോലീസിന് നിയമോപദേശം ലഭിച്ചു. മരണത്തില്‍ ദിവ്യയെ പ്രതി ചേര്‍ത്തുകൊണ്ടുള്ള റിപ്പോര്‍ട്ട് പോലീസ് ഇന്നു തന്നെ കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്. ദിവ്യക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ സഹോദരന്‍ കണ്ണൂര്‍ സിറ്റി പോലീസില്‍ പരാതി നല്‍കിയിരുന്നു.

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് നേരത്തെ പോലീസ് കേസെടുത്തിരുന്നു.നവീന്റെ മരണത്തില്‍ ദിവ്യക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം നിലനില്‍ക്കുന്നതാണോ എന്നായിരുന്നു പോലീസ് നിയമോപദേശം തേടിയിരുന്നത്.

എഡിഎം യാത്രയയപ്പ് സമ്മേളനത്തിന് ശേഷം നാട്ടിലേക്ക് പോകാന്‍ ട്രെയിന്‍ ടിക്കറ്റ് എടുക്കുകയും സഹപ്രവര്‍ത്തകരോട് യാത്ര ചോദിക്കുകയും ചെയ്തിരുന്നു. ഈ സമയത്തൊന്നും എഡിഎം നവീന്‍ ബാബുവിന് ആത്മഹത്യയിലേക്ക് നയിക്കത്തക്ക മാനസിക സമ്മര്‍ദ്ദങ്ങളൊന്നും നേരിട്ടിട്ടില്ലെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ മൊഴി നല്‍കിയത്.

യാത്രയയപ്പ് ചടങ്ങിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ എത്തി അപകീര്‍ത്തികരമായ പ്രസംഗം നടത്തിയത്. തുടര്‍ന്ന് പ്രസംഗത്തിന് ശേഷം താമസിക്കുന്ന കെട്ടിടത്തിലേക്ക് പോയ എഡിഎം നവീന്‍ ബാബുവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.നവീന്റെ ആത്മഹത്യയിലേക്ക് നയിച്ച മാനസിക പ്രയാസത്തിന് കാരണം ദിവ്യയുടെ പ്രസംഗമാണെന്ന് ഇതില്‍ നിന്നും വ്യക്തമാണെന്നും നിയമോപദേശത്തില്‍ സൂചിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ട്.

Latest