attapadi infant death
അട്ടപ്പാടിയിലെ നവജാതശിശുക്കളുടെ മരണം: ഇന്ന് മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം
അടിയന്തര നടപടികള്‍ യോഗത്തില്‍ തീരുമാനമാകും

തിരുവനന്തപുരം | നവജാത ശിശുക്കളുടെ മരണമടക്കം അട്ടപ്പാടിയിലെ ആദിവാസിളുടെ വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം. പട്ടിക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ മന്ത്രിമാരായ എം വി ഗോവിന്ദന്‍, കെ എന്‍ ബാലഗോപാല്‍, വീണാ ജോര്‍ജ്, ജി ആര്‍ അനില്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കഴിഞ്ഞ 27ന് മന്ത്രി കെ രാധാകൃഷ്ണന്‍ അട്ടപ്പാടി സന്ദര്‍ശിച്ച് ശേഷം മുഖ്യമന്ത്രി പിണറായി വിജയന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തുടര്‍ച്ചയായി നവജാത ശിശു മരണം സംഭവിക്കുന്ന അട്ടപ്പാടിയിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
സന്ദര്‍ശനത്തില്‍ മന്ത്രിക്ക് നേരിട്ട് ബോധ്യപ്പെട്ട പ്രശ്‌നങ്ങളും നിര്‍ദേശങ്ങളുമാണ് റിപ്പോര്‍ട്ടിലുള്ളത്. ആദിവാസി മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ട അടിയന്തര ഇടപെടലുകളും ശിപാര്‍ശയിലുണ്ടായിരുന്നു.