Kerala
എന്‍ എം വിജയന്റെയും മകന്റെയും മരണം; കെ പി സി സി അന്വേഷണ സമിതി നാളെ വയനാട്ടിലെത്തും
വിജയന്റെ വീട് സമിതി അംഗങ്ങള്‍ സന്ദര്‍ശിക്കും. കുടുംബവുമായി സംസാരിക്കും. കെ പി സി സി അന്വേഷണ സമിതിയുടെ റിപോര്‍ട്ട് കിട്ടിയ ശേഷം പ്രതികരിക്കുമെന്ന് കെ സുധാകരന്‍.
കല്‍പ്പറ്റ | വയനാട് ഡി ഡി സി പ്രസിഡന്റ് എന്‍ എം വിജയന്റെയും മകന്റെയും ആത്മഹത്യ സംബന്ധിച്ച് അന്വേഷണത്തിന് നിയോഗിക്കപ്പെട്ട കെ പി സി സി സമിതി നാളെ വയനാട്ടിലെത്തും. വിജയന്റെ വീട് സമിതി അംഗങ്ങള്‍ സന്ദര്‍ശിക്കും. കുടുംബവുമായി സംസാരിക്കും.
അതിനിടെ, എന്‍ എം വിജയന്‍ എഴുതിയ കത്ത് വായിച്ചതായി കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. ഉടന്‍ പ്രതികരണത്തിനില്ല. കെ പി സി സി അന്വേഷണ സമിതിയുടെ റിപോര്‍ട്ട് കിട്ടിയ ശേഷം പ്രതികരിക്കും.
വിജയന്റെ കുടുംബം അന്തവും കുന്തവുമില്ലാതെ എന്തൊക്കെയോ പറയുകയാണ്. ഐ സി ബാലകൃഷ്ണന്‍ തെറ്റ് ചെയ്യുമെന്ന് കരുതുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.
---- facebook comment plugin here -----