Connect with us

suspension

ഭക്ഷ്യവിഷബാധയേറ്റ് നഴ്സിൻ്റെ മരണം: ഹെൽത്ത് സൂപ്പർവൈസർക്ക് സസ്പെൻഷൻ

ഭക്ഷ്യവിഷബാധക്ക് കാരണമായ ഹോട്ടലിന് വീണ്ടും പ്രവർത്തനാനുമതി നൽകിയതിനാണ് ഹെൽത്ത് സൂപ്പർവൈസറെ സസ്പെൻഡ് ചെയ്തത്. 

Published

|

Last Updated

കോട്ടയം | ഭക്ഷ്യവിഷബാധയേറ്റ് കോട്ടയം മെഡിക്കൽ കോളജിലെ നഴ്സ് രശ്മി രാജ് (33) മരിച്ച സംഭവത്തിൽ നടപടിയുമായി കോട്ടയം നഗരസഭ. ഹെൽത്ത് സൂപ്പർവൈസറെ സസ്പെൻഡ് ചെയ്തു. ഭക്ഷ്യവിഷബാധക്ക് കാരണമായ ഹോട്ടലിന് വീണ്ടും പ്രവർത്തനാനുമതി നൽകിയതിനാണ് ഹെൽത്ത് സൂപ്പർവൈസർ സാനുവിനെ സസ്പെൻഡ് ചെയ്തത്. സംക്രാന്തിയിലെ ഹോട്ടൽ പാർക്കിൽ നിന്നാണ് രശ്മി പാഴ്സൽ ഭക്ഷണം കഴിച്ചിരുന്നത്.

അതേസമയം, നഴ്സിൻ്റെ ആന്തരികാവയവങ്ങളിലുണ്ടായ അണുബാധ മൂലമെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപോർട്ട്. കരൾ, വൃക്ക, ശ്വാസകോശം എന്നിവയിൽ കടുത്ത അണുബാധയുണ്ടായി. എന്നാൽ ഏതു തരത്തിലുള്ള അണുബാധയെന്ന് സ്ഥിരീകരിക്കാൻ രാസപരിശോധനോ ഫലം ലഭിക്കണം. ഹോട്ടലിൽ നിന്ന് വാങ്ങിയ അൽഫാമിൽ നിന്നാണ് വിഷബാധയേറ്റത്. ശരീര സ്രവങ്ങൾ രാസ പരിശോധനക്കായി തിരുവനന്തപുരം റീജ്യനൽ ലാബിലേക്ക് അയക്കും.

ഇതിന്റെ ഫലം കൂടി വന്നാൽ മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂവെന്ന് മെഡിക്കൽ കോളജ് ഡെപ്യൂട്ടി സൂപ്രണ്ട് രതീഷ് അറിയിച്ചു. തിങ്കളാഴ്ച രാത്രി ഏഴിന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് രശ്മി മരിച്ചത്. പോസ്റ്റ്മോർട്ടം നടപടി പൂർത്തീകരിച്ചതിനെ തുടർന്ന് മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.

Latest