Connect with us

Kerala

നഴ്‌സിംഗ് വിദ്യാര്‍ഥിനി അമ്മു സജീവിൻ്റെ മരണം: കോളജ് പ്രിൻസിപ്പലിനും വൈസ് പ്രിൻസിപ്പലിനും സസ്പെൻഷൻ

നവംബര്‍ പതിനഞ്ചിനാണ് അമ്മു സജീവന്‍ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കിയത്.

Published

|

Last Updated

പത്തനംതിട്ട | നഴ്‌സിംഗ് വിദ്യാര്‍ഥിനി അമ്മുവിന്റെ മരണവുമായി ബന്ധപ്പെട്ട് കോളജ് പ്രിന്‍സിപ്പലിനും വൈസ് പ്രിന്‍സിപ്പലിനും സസ്‌പെന്‍ഷന്‍. പ്രിന്‍സിപ്പല്‍ എന്‍ അബ്ദുല്‍ സലാമിനെയും സൈക്കാട്രി അധ്യാപകന്‍ സജിയെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്.

വിദ്യാര്‍ഥിയുടെ മരണത്തില്‍ പ്രിന്‍സിപ്പലിന് അടക്കം ഉത്തരവാദിത്തം ഉണ്ടെന്ന് അമ്മു സജീവിന്റെ കുടുംബം ആരോപിച്ചിരുന്നു.ആരോഗ്യ സര്‍വകലാശാലയുടെ അന്വേഷണ സമിതി തുടര്‍ന്ന് ഇതില്‍ പരിശോധനനടത്തി. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്.

നവംബര്‍ പതിനഞ്ചിനാണ് അമ്മു സജീവന്‍ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.

അന്നേദിവസം സഹപാഠികളും അധ്യാപകനും ചേര്‍ന്ന് അമ്മുവിനെ മാനസികമായി പീഡിപ്പിച്ചു എന്നാണ് കുടുംബം ആരോപിക്കുന്നത്. ആത്മഹത്യാപ്രേരണ കേസില്‍ അറസ്റ്റിലായ അമ്മുവിന്റെ മൂന്ന് സഹപാഠികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.

Latest