Connect with us

Kerala

പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; സഹപാഠി അറസ്റ്റിൽ

കഴിഞ്ഞ 22ന് പനിയെ തുടർന്നുള്ള അണുബാധയ്ക്ക് ചികിത്സയിലിരിക്കെ മരിച്ച പെൺകുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അഞ്ച് മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയിരുന്നു

Published

|

Last Updated

പത്തനംതിട്ട | പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണത്തിൽ സഹപാഠി അറസ്റ്റിൽ. ആലപ്പുഴ നൂറനാട് സ്വദേശിയായ സഹപാഠി ആണ് അറസ്റ്റിലായത്. 18 വയസും ആറ് മാസവുമാണ് പ്രതിയുടെ പ്രായം. വിദ്യാർത്ഥിനിയുടെ മരണത്തിൽ പോക്സോ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തിരുന്നു.

കഴിഞ്ഞ 22ന് പനിയെ തുടർന്നുള്ള അണുബാധയ്ക്ക് ചികിത്സ തേടിയ വിദ്യാർത്ഥിനി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ചെയാണ് മരിച്ചത്. പോസ്റ്റ്‌മോർട്ടത്തിൽ അഞ്ചുമാസം ഗർഭിണിയാണെന്ന് കണ്ടെത്തിയതോടെ മരണത്തിൽ സംശയമുയർന്നു. വിദ്യാർത്ഥിനിയുടെ സ്കൂൾ ബാഗിൽ നിന്നു ആത്മഹത്യാ കുറിപ്പ് കൂടി ലഭിച്ചത് ആത്മഹത്യാശ്രമം നടത്തിയെന്ന സംശയത്തിന് ബലം പകരുകയും ചെയ്തു. അമിതമായി മരുന്നു കഴിച്ചതായും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.

പൊലീസ് നേരത്തെ സഹപാഠിയെ ചോദ്യം ചെയ്തിരുന്നു, ഡിഎൻഎ പരിശോധനയ്ക്കുള്ള സാമ്പിളുകൾ ശേഖരിച്ചിരുന്നു. ഗർഭം ഒഴിവാക്കാനും ജീവനൊടുക്കാനും 17-കാരി ശ്രമിച്ചു എന്നാണ് പോലീസ് കരുതുന്നത്. താനും വിദ്യാർത്ഥിനിയും തമ്മിൽ പ്രണയബന്ധമുണ്ടായിരുന്നുവെന്ന് സഹപാഠി പോലീസിനോട് പറഞ്ഞു.

Latest