Connect with us

ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ ശുചീകരണ തൊഴിലാളി എന്‍ ജോയി മരിച്ച സംഭവത്തില്‍ പൂര്‍ണ്ണ ഉത്തരവാദിത്വം ഇന്ത്യന്‍ റെയില്‍വേക്ക് തന്നെയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി .ജോയിയുടെ കുടുംബത്തിന് പരമാവധി നഷ്ടപരിഹാരം നല്‍കാന്‍ റെയില്‍വേ തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

പാവപെട്ട ഒരാളുടെ ജീവനാണ് നഷ്ടപെട്ടതെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. റെയില്‍വേ ഏല്‍പ്പിച്ച കരാറുകാരന്‍ കൊണ്ടുവന്നത് ആകെ മൂന്നു തൊഴിലാളികളെയാണ് മൂന്നു പേരെ കൊണ്ട് അവിടെ ഒരു ശുചീകരണവും നടക്കില്ല. മറ്റൊരു ഏജന്‍സിക്കും റെയില്‍വേ പരിസരം ശുചീകരിക്കാന്‍ പറ്റില്ല. അവിടെയും പരിസരവും വൃത്തിയാക്കാന്‍ ഉടന്‍ ഇന്ത്യന്‍ റെയില്‍വേ തയ്യാറാകണം-മന്ത്രി പറഞ്ഞു

---- facebook comment plugin here -----

Latest