Connect with us

Kerala

ഷാരോണ്‍ രാജിന്റെ മരണം; കൊലപാതകമെന്ന ആരോപണവുമായി ബന്ധുക്കള്‍

കാരക്കോണത്തെ പെണ്‍ സുഹൃത്തിന്റെ വീട്ടില്‍ പോയ ഷാരോണ്‍ തിരിച്ചെത്തിയപ്പോള്‍ അവശനിലയിലായിരുന്നു. സുഹൃത്ത് വീട്ടില്‍ വച്ച് നല്‍കിയ പാനീയം കുടിച്ചതോടെയാണ് ഷാരോണ്‍ അവശനായതെന്നാണ് ആരോപണം.

Published

|

Last Updated

തിരുവനന്തപുരം | പാറശ്ശാലയില്‍ ഷാരോണ്‍ രാജ് എന്ന യുവാവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. സംഭവം കൊലപതകമാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കാരക്കോണത്തെ പെണ്‍ സുഹൃത്തിന്റെ വീട്ടില്‍ പോയ ഷാരോണ്‍ തിരിച്ചെത്തിയപ്പോള്‍ അവശനിലയിലായിരുന്നു. സുഹൃത്ത് വീട്ടില്‍ വച്ച് നല്‍കിയ പാനീയം കുടിച്ചതോടെയാണ് ഷാരോണ്‍ അവശനായതെന്നാണ് ആരോപണം. ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.

പ്രോജക്ട് വാങ്ങാനാണ് ഷാരോണ്‍ യുവതിയുടെ വീട്ടില്‍ പോയതെന്നും വന്നപ്പോള്‍ തന്നെ ഛര്‍ദിച്ച് അസ്വസ്ഥനാവുകയായിരുന്നവെന്നും ഷാരോണിന്റെ ബന്ധു പറഞ്ഞു. എന്തുപറ്റിയെന്ന് ചോദിച്ചപ്പോള്‍ യുവതിയുടെ വീട്ടില്‍ നിന്ന് വെള്ളം കുടിച്ച ശേഷമാണ് ഛര്‍ദിയുണ്ടായതെന്ന് ഷാരോണ്‍ വ്യക്തമാക്കിയിരുന്നു.

ബിഎസ് സി റേഡിയോളജി വിദ്യാര്‍ഥിയായ ഷാരോണ്‍ ഈമാസം 14നാണ് കാരക്കോണത്ത് പെണ്‍ സുഹൃത്തിന്റെ വീട്ടില്‍ പോയത്. അവശനായ ഷാരോണിനെ സുഹൃത്താണ് തിരികെ വീട്ടിലെത്തിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

 

Latest