Connect with us

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ഥന്റെ മരണത്തില്‍ പ്രതികളായ വിദ്യാര്‍ത്ഥികള്‍ക്ക് സിബിഐയുടെ എതിര്‍പ്പ് തളളി ജാമ്യം. ജസ്റ്റിസ് ഡയസാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
റാഗിങ്, ആത്മഹത്യാപ്രേരണ, മര്‍ദനം, ഗൂഢാലോചന കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. സിദ്ധാര്‍ത്ഥന്റെ മാതാവ് ഷീബ ജാമ്യപേക്ഷയെ എതിര്‍ത്തിരുന്നു.
്പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചെന്നും പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നും കോടതിയില്‍ സിബിഐ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജാമ്യം തടയുകയെന്ന ലക്ഷ്യത്തോടെയുളള കുറ്റപത്രം നിയമപരമല്ലെന്ന് പ്രതിഭാഗം വാദിച്ചു.