Connect with us

Kerala

സിദ്ധാര്‍ഥന്റെ മരണം ; മരണകാരണത്തില്‍ വ്യക്തതയുണ്ടാക്കാന്‍ സിബിഐ, ഡല്‍ഹി എയിംസില്‍ നിന്ന് വിദഗ്‌ധോപദേശം തേടി

മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് വിദഗ്‌ധോപദേശം നല്‍കണമെന്നാണ് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്.

Published

|

Last Updated

തിരുവനന്തപുരം | വയനാട് പൂക്കോട് വെറ്റിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണകാരണത്തില്‍ വ്യക്തത വരുത്താന്‍ സിബിഐ.യഥാര്‍ത്ഥ മരണകാരണം കണ്ടെത്താന്‍ ഡല്‍ഹി എയിംസില്‍ നിന്ന് സിബിഐ വിദഗ്‌ധോപദേശം തേടി.

സിദ്ധാര്‍ഥന്റേത് ആത്മഹത്യയാണോ  ,കൊലപാതകമാണോ എന്നതുള്‍പ്പെടെയുള്ള കാര്യത്തില്‍ വ്യക്തത ഉണ്ടാക്കുന്നതിനാണ് ഡല്‍ഹി എയിംസിനോട് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് വിദഗ്‌ധോപദേശം നല്‍കണമെന്ന് സിബിഐ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതിനായ് സിദ്ധാര്‍ത്ഥന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, ഫോറന്‍സിക് സര്‍ജന്റെ റിപ്പോര്‍ട്ട്, ഡെമ്മി പരീക്ഷണം നടത്തിയ റിപ്പോര്‍ട്ട് എന്നിവ എയിംസിലേക്ക് അയച്ചിട്ടുണ്ട്.

സിദ്ധാര്‍ഥന്റെ ആത്മഹത്യ നടന്ന കുളിമുറിയുടെ വാതില്‍ പൊട്ടിയ നിലയിലും പൂട്ട് ഇളകിയനിലയിലുമായിരുന്നെന്നും സിബിഐ വ്യക്തമാക്കി.കൂടാതെ സിദ്ധാര്‍ഥനെ ആള്‍ക്കൂട്ട വിചാരണ നടത്തിയെന്നും നഗ്നനാക്കി മര്‍ദിച്ചെന്നും അടിയന്തര വൈദ്യസഹായം നല്‍കിയില്ലെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നുണ്ട്.

Latest