death of siddarth
സിദ്ധാര്‍ഥന്റെ മരണം; മുന്‍ വൈസ് ചാന്‍സിലര്‍ എം ആര്‍ ശശീന്ദ്രനാഥിന് ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി
സസ്‌പെന്‍ഷനില്‍ ഉള്ള മുന്‍ ഡീനിനും അസിസ്റ്റന്റ് വാര്‍ഡനും എതിരെയും കൂടുതല്‍ നടപടികളുണ്ടായേക്കും

കോഴിക്കോട് | പൂക്കോട് സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ മുന്‍ വൈസ് ചാന്‍സിലര്‍ എം ആര്‍ ശശീന്ദ്രനാഥിന് ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. 30 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നിര്‍ദേശം.
ഇതിനുപുറമെ സിദ്ധാര്‍ത്ഥന്റെ മരണത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനില്‍ ഉള്ള മുന്‍ ഡീനിനും അസിസ്റ്റന്റ് വാര്‍ഡനും എതിരെയും കൂടുതല്‍ നടപടികളുണ്ടായേക്കും. ഡീന്‍ എം കെ നാരായണനും അസി. വാര്‍ഡന്‍ ഡോ. ആര്‍ കാന്തനാഥനും വീഴ്ചപറ്റിയെന്നാണ് ചാന്‍സലറായ ഗവര്‍ണര്‍ വ്യക്തമാക്കുന്നത്.
ഗവര്‍ണര്‍ നിയമിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ഉള്ളടക്കം വിസിക്ക് കൈമാറി. 45 ദിവസത്തിനകം ഇരുവര്‍ക്കും എതിരെ എന്ത് നടപടി എടുത്തെന്ന് അറിയിക്കണമെന്നാണ് നിര്‍ദേശം. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പരിശോധിക്കാന്‍ നാലംഗ സമിതിയെ നിയോഗിച്ചു. സമിതിയുടെ വിലയിരുത്തല്‍ മാനേജ്‌മെന്റ് കൗണ്‍സിലില്‍ വെയ്ക്കും.