Kerala
സിദ്ധാര്‍ഥന്റെ മരണം; പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മേയ് 22ലേക്ക് മാറ്റി
കേസില്‍ കക്ഷി ചേരാനുള്ള സിദ്ധാര്‍ഥന്റെ അമ്മയുടെ ഹരജി കോടതി അംഗീകരിച്ചു.
കൊച്ചി|വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി ജെ എസ് സിദ്ധാര്‍ഥന്റെ മരണത്തില്‍ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മേയ് 22ലേക്ക് മാറ്റി. പ്രതികളുടെ ജാമ്യാപേക്ഷ എതിര്‍ത്തുകൊണ്ട് സിദ്ധാര്‍ഥന്റെ അമ്മ ഷീബ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജസ്റ്റിസ് മുഹമ്മദ് നിയാസാണ് ഹരജി പരിഗണിച്ചത്. പ്രതികളായ എട്ടുപേരാണ് ജാമ്യാപേക്ഷയുമായി ഹൈകോടതിയെ സമീപിച്ചത്.
കേസില്‍ കക്ഷി ചേരാനുള്ള സിദ്ധാര്‍ഥന്റെ അമ്മയുടെ ഹരജി കോടതി അംഗീകരിച്ചു. അമ്മയുടെ ഭാഗം കൂടി കേട്ട ശേഷമാകും ജാമ്യാപേക്ഷയില്‍ കോടതി അന്തിമ തീരുമാനം സ്വീകരിക്കുക. സിദ്ധാര്‍ഥന്റെ മരണകാരണം ഇപ്പോഴും വ്യക്തമല്ല. സിബിഐ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടില്‍ നിന്നും സിദ്ധാര്‍ഥന്റെ മരണത്തില്‍ പ്രതികളുടെ പങ്ക് വ്യക്തമാണെന്നും സിദ്ധാര്‍ഥന്റെ അമ്മ നല്‍കിയ ഹരജിയില്‍ പറയുന്നു. ക്രൂരമായ ആക്രമണമാണ് സിദ്ധാര്‍ത്ഥന്‍ നേരിട്ടതെന്നും ഹരജിയില്‍ പറയുന്നുണ്ട്. സിബിഐ ഹൈക്കോടതിയില്‍ നല്‍കിയ അന്തിമ റിപ്പോര്‍ട്ടില്‍ നിന്നും കേസില്‍ തുടരന്വേഷണം വേണമെന്ന കാര്യം വ്യക്തമാണെന്നും ഹരജിയില്‍ പറയുന്നു.
സിദ്ധാര്‍ഥന് ക്രൂരമര്‍ദം ഏല്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും കേസില്‍ തുടരന്വേഷണം വേണമെന്നും കഴിഞ്ഞ ദിവസം സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു. 2024 ഫെബ്രുവരി 18നാണ് സിദ്ധാര്‍ഥനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.