Kerala
സിദ്ധാര്‍ത്ഥന്റെ മരണം; ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
കീഴ്‌ക്കോടതി, ജാമ്യഹരജി തള്ളിയ സാഹചര്യത്തിലാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്

തിരുവനന്തപുരം | പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കീഴ്‌ക്കോടതി, ജാമ്യഹരജി തള്ളിയ സാഹചര്യത്തിലാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസെടുത്തതിന് പിറകെ രണ്ട് മാസത്തോളമായി ജയിലില്‍ ആണെന്നും കോടതി മുന്നോട്ട് വെക്കുന്ന ഏത് ഉപാധികളും അനുസരിക്കാമെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതികളുടെ ആവശ്യം.
ഫെബ്രുവരി 18 നാണ് സിദ്ധാര്‍ത്ഥനെ സര്‍വകലാശാല ഹോസ്റ്റലിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ പ്രതികളുടെ സ്വാഭാവിക ജാമ്യം തടയാന്‍ സിബിഐ ആദ്യഘട്ട കുറ്റപത്രം നല്‍കിയിട്ടുണ്ട്. 20 പ്രതികളെ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം.
---- facebook comment plugin here -----