National
രാഷ്ട്രീയക്കാര്‍ പരസ്പരം പഴി ചാരാതെ വിദ്യാര്‍ഥികളുടെ സുരക്ഷിതത്വം മുന്‍ നിര്‍ത്തി കാര്യക്ഷമമായി പ്രവര്‍ത്തിക്കണം; അഡ്വ ഹാരിസ് ബീരാന്‍ എം പി
കോച്ചിങ് സെന്ററുകള്‍ക്ക് കൃത്യമായതും മാതൃകാപരവുമായ പ്രവര്‍ത്തന രീതികൊണ്ടുവരികയും അവയെ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും പ്രത്യേക സംവിധാനം കൊണ്ടുവരണം.
ന്യൂഡല്‍ഹി | രാജേന്ദ്ര നഗറിലെ കോച്ചിങ് സെന്ററില്‍ സംഭവിച്ചത് അങ്ങേയറ്റം വൈകാരികമായ കാര്യമാണെന്നും രാഷ്ട്രീയക്കാര്‍ പരസ്പരം പഴി ചാരാതെ നൂറുക്കണക്കിന് വരുന്ന വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും സുരക്ഷിതത്വം മുന്‍ നിര്‍ത്തി കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും അഡ്വ. ഹാരിസ് ബീരാന്‍ എം പി രാജ്യ സഭയില്‍ നിര്‍ദ്ദേശിച്ചു.
കേരളത്തില്‍ നിന്നുള്ള എം പി മാര്‍ അടക്കം നിരവധി അംഗങ്ങള്‍ രാജ്യ സഭയില്‍ ഇന്നലെ രാവിലെ സഭ നിര്‍ത്തി വച്ച് വിഷയം ചര്‍ച്ച ചെയ്യാന്‍ ചട്ടം 267 പ്രകാരം നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് വിഷയത്തിന്റെ ഗൗരവം മനസിലാക്കി ചെയര്‍മാന്‍ പ്രത്യേകം വിളിച്ച ‘പരിമിത സമയ ചര്‍ച്ചയിലാണ്’ ശാശ്വത പരിഹാരങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ ഹാരിസ് ബീരാന്‍ മുന്നോട്ടുവച്ചത്.
കോച്ചിങ് സെന്ററുകള്‍ക്ക് കൃത്യമായതും മാതൃകാപരവുമായ പ്രവര്‍ത്തന രീതികൊണ്ടുവരികയും അവയെ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും പ്രത്യേക സംവിധാനം കൊണ്ടുവരണം. ഇവക്ക് നിയമ പരിരക്ഷ ഏര്‍പ്പെടുത്തണം. പ്രഫഷണല്‍ വിദ്യാഭ്യാസത്തിന്റെ സാധ്യതകളുടെമേലുള്ള മത്സരയോട്ടമാണ് മറ്റൊരു പ്രധാന കാരണം.അതിനാല്‍ സ്‌കില്‍ ബേസ്ഡ് വിദ്യാഭ്യാസവും അതിന്റെ സാധ്യതകളും വര്‍ധിപ്പിക്കണം.
മറ്റൊന്ന് ഡല്‍ഹിയിലെ വേസ്റ്റ് മാനേജ്‌മെന്റ് സംവിധാനവും ഡ്രൈനെജ് സംവിധാനവും എത്രയും വേഗം ശാസ്ത്രീയമായി പുനക്രമീകരിക്കണം. രാജ്യ തലസ്ഥാനത്തെ ബെസ്‌മെന്റുകള്‍ ഇത്തരത്തില്‍ നിയമവിരുദ്ധമായ രീതിയില്‍ ഉപയോഗിക്കുന്നത് വ്യാപകമാണെന്നും അതിനാലാണ് ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നത്. പാര്‍ലിമെന്റ് മന്ദിരത്തിന്റെ തൊട്ട് സമീപത്ത് ഇത്തരമൊരു ദുരന്തമുണ്ടായത് അങ്ങേയറ്റം ലജ്ജാവഹമാണെന്നും എം പി കൂട്ടിചേര്‍ത്തു.