Connect with us

student death

വിദ്യാര്‍ഥിയുടെ മരണം; മൊബൈല്‍ ഗെയിമിന് അടിമയായിരുന്നതായി നിഗമനം

ആലുവ എടയപ്പുറം എവറസ്റ്റ് ലൈനില്‍ ഉദ്യോഗസ്ഥ ദമ്പതികളുടെ മകന്‍ അനീഷ്(18) ആണ് മരിച്ചത്

Published

|

Last Updated

ആലുവ | ആലുവയില്‍ ബിരുദ വിദ്യാര്‍ത്ഥി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. ആലുവ എടയപ്പുറം എവറസ്റ്റ് ലൈനില്‍ ഉദ്യോഗസ്ഥ ദമ്പതികളായ നാസറിന്റേയും ഐഷയുടെയും മകന്‍ അനീഷ്(18) ആണ് മരിച്ചത്. എടത്തല അല്‍ അമീന്‍ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. അനീഷ് മൊബൈല്‍ ഗെയിമിന് അടിമയായിരുന്നതായാണ് പ്രാഥമിക നിഗമനം. ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിക്കാതിരിക്കുമ്പോള്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായും വിവരമുണ്ട്.

മാതാപിതാക്കള്‍ വൈകിട്ട് ജോലി കഴിഞ്ഞ് എത്തിയപ്പോള്‍ അനീഷിന്റെ മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ശുചിമുറിയില്‍ ആയിരിക്കുമെന്ന് കരുതി 15 മിനിറ്റ് കാത്തിരിന്നിട്ടും തുറക്കാതായപ്പോള്‍ വാതില്‍ ചവിട്ടിതുറന്നു. അപ്പോഴാണ് അനീഷിനെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Latest