Connect with us

Ongoing News

തോമസിൻ്റെ മരണം: വീഴ്ച പറ്റിയില്ലെന്ന് റിപോർട്ട്

സ്റ്റാഫ് നേഴ്സിനൊപ്പം 108 ആംബുലൻസിലാണ് തോമസിനെ കോഴിക്കോട്ടേക്ക് അയച്ചതെന്ന് റിപോർട്ട്

Published

|

Last Updated

മാനന്തവാടി | വയനാട് മാനന്തവാടിക്കടുത്ത് വെള്ളാരംകുന്നിൽ കടുവയുടെ ആക്രമണത്തിൽ ഗൃഹനാഥൻ മരിച്ച സംഭവത്തിൽ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായില്ലെന്ന് റിപോർട്ട്. പരുക്കേറ്റ തോമസിന് ആവശ്യമായ ചികിത്സ നൽകിയിരുന്നതായും സർജൻ ഉൾപ്പെടെയുള്ള മുതിർന്ന ഡോക്ടർമാർ പരിശോധിച്ചിരുന്നതായും റിപോർട്ട്.

സ്റ്റാഫ് നേഴ്സിനൊപ്പം 108 ആംബുലൻസിലാണ് തോമസിനെ കോഴിക്കോട്ടേക്ക് അയച്ചതെന്നും റിപോർട്ടിലുണ്ട്.

തോമസിൻ്റെ വീട്ടിലെത്തിയ മന്ത്രിമാർക്ക് മുന്നിൽ കുടുംബവും നാട്ടുകാരും മെഡിക്കൽ കോളജ് ആശുപത്രിയിൽ ആവശ്യമായ ചികിത്സ ലഭ്യമായില്ലെന്ന പരാതി ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റിപോർട്ട് പുറത്തുവന്നത്.

Latest