Connect with us

adivasi viswanadhan death

വിശ്വനാഥന്റെ മരണം; അന്വേഷണം റേഞ്ച് ഐ ജി ഇന്ന് അവലോകനം ചെയ്യും

നീതി ഉറപ്പാക്കണമെന്നു മുഖ്യമന്ത്രിക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത്

Published

|

Last Updated

കോഴിക്കോട് | ആദിവാസി യുവാവ് വിശ്വനാഥനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിക്കു സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ട സംഭവത്തില്‍ അന്വേഷണം കോഴിക്കോട് റേഞ്ച് ഐ ജി നീരജ് ഗുപ്ത ഇന്ന് അവലോകനം ചെയ്യും.
പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമം ചുമത്തി കേസെടുത്ത പോലീസ് വിശ്വനാഥന്റെ കല്‍പ്പറ്റയിലെ വീട്ടിലെത്തി അമ്മ, ഭാര്യ, സഹോദരന്‍ എന്നിവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. മാനന്തവാടി മെഡിക്കല്‍ കോളജില്‍വച്ചാണ് വിശ്വനാഥന്റെ ഭാര്യയുടെ മൊഴിയെടുത്തത്. മൃതദേഹം റീ-പോസ്റ്റ്മോട്ടം ചെയ്യണമെന്ന ആവശ്യം അന്വേഷണ സംഘത്തിന് മുന്നിലും കുടുംബം ആവര്‍ത്തിച്ചു.

സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും കാട്ടി വയനാട് എം പി രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. ധൃതിയില്‍ പോസ്റ്റ്മാര്‍ട്ടം നടത്തിയതില്‍ ഉള്‍പ്പെടെ കുടുംബത്തിന് സംശയമുണ്ട്. വിശ്വനാഥന്‍ ആത്മഹത്യ ചെയ്തതാണെന്ന പോലീസ് റിപ്പോര്‍ട്ട് കുടുംബം അംഗീകരിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി കത്തില്‍ പറഞ്ഞു.

 

Latest