Kerala
വാളയാര്‍ പെണ്‍കുട്ടികളുടെ മരണം; അന്വേഷണ പുരോഗതി അറിയിക്കണമെന്ന് ഹൈക്കോടതി
സിബിഐ അന്വേഷണത്തില്‍ പോരായ്മയുണ്ടന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടികളുടെ അമ്മ നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതി നടപടി.

പാലക്കാട് | വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തിലെ അന്വേഷണ പുരോഗതി അറിയിക്കണമെന്ന് ഹൈക്കോടതി. റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ ഹാജരാക്കാന്‍ സിബിഐക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. ഇടക്കാല ഉത്തരവിലൂടെയാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. സിബിഐ അന്വേഷണത്തില്‍ പോരായ്മയുണ്ടന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടികളുടെ അമ്മ നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതി നടപടി.
2017 ജനുവരി 13നും മാര്‍ച്ച് നാലിനുമായാണു പതിമൂന്നും ഒന്‍പതും വയസ്സുള്ള സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. പ്രതികള്‍ ശാരീരികമായും ലൈംഗികമായും പീഡിപ്പിച്ചതില്‍ മനംനൊന്താണു കുട്ടികള്‍ ആത്മഹത്യ ചെയ്തതെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തല്‍. കേസില്‍ പ്രതികളെ വിട്ടയച്ച പോക്‌സോ കോടതി വിധി ഹൈക്കോടതി റദ്ദാക്കിയിരുന്നു.