Kerala
വയനാട് ഡി ഡി സി പ്രസിഡന്റിന്റെയും മകന്റെയും മരണം; സാമ്പത്തിക ഇടപാടുകളും അന്വേഷിക്കും
അര്‍ബന്‍ ബേങ്ക് നിയമന തട്ടിപ്പില്‍ കോണ്‍ഗ്രസ്സ് എം എല്‍ എ. ഐ സി ബാലകൃഷ്ണനും പങ്കുണ്ടെന്നാണ് സി പി എം ആരോപണം.
സുല്‍ത്താന്‍ ബത്തേരി | വയനാട് ഡി ഡി സി പ്രസിഡന്റിന്റെയും മകന്റെയും മരണത്തില്‍ കൂടുതല്‍ അന്വേഷണത്തിന് പോലീസ്. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച ആരോപണങ്ങളും അന്വേഷിക്കും. തെളിവുകള്‍ ലഭിച്ചാല്‍ പ്രതികളെന്നു സംശയിക്കുന്നവരെ ചോദ്യം ചെയ്യും. സുല്‍ത്താന്‍ ബത്തേരി പോലീസാണ് എന്‍ എം വിജയന്റെയും മകന്റെയും ആത്മഹത്യാ കേസ് അന്വേഷിക്കുന്നത്.
അര്‍ബന്‍ ബേങ്ക് നിയമന തട്ടിപ്പില്‍ കോണ്‍ഗ്രസ്സ് എം എല്‍ എ. ഐ സി ബാലകൃഷ്ണനും പങ്കുണ്ടെന്നാണ് സി പി എം ആരോപണം. ബാലകൃഷ്ണന്‍ ഉള്‍പ്പെടുന്ന രേഖകള്‍ കൂടി പുറത്തുവന്ന സാഹചര്യത്തിലാണ് സി പി എം ഉള്‍പ്പെടെ രംഗത്തെത്തിയത്. ഐ സി ബാലകൃഷ്ണന്റെ രാജി ആവശ്യം ശക്തമാക്കിയിരിക്കുകയാണ് സി പി എം. അര്‍ബന്‍ ബേങ്ക് കോഴയില്‍ കോണ്‍ഗ്രസ്സിനെ കുരുക്കിലാക്കി പഴയ കരാര്‍ രേഖ ഇന്നലെ പുറത്തു വന്നിരുന്നു.
ബേങ്ക് നിയമനത്തിനായി ഉദ്യോഗാര്‍ഥിയുടെ പിതാവില്‍ നിന്ന് 30 ലക്ഷം രൂപ വാങ്ങിയതായുള്ള കരാറാണ് പുറത്തു വന്നത്. വയനാട് ഡിസിസി ട്രഷററായിരുന്ന എന്‍ എം വിജയനാണ് രേഖയില്‍ ഒപ്പിട്ടിരിക്കുന്നത്. അന്നത്തെ ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്റെ പേരും കരാറിലുണ്ട്. വിജയന്‍ എം എല്‍ എ സ്ഥാനം രാജിവെക്കണം എന്നും കേസില്‍ സമഗ്രാന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് നാളെ (ഡിസം: 30, തിങ്കള്‍) സുല്‍ത്താന്‍ ബത്തേരിയിലെ എം എല്‍ എ ഓഫീസിലേക്ക് സി പി എം മാര്‍ച്ച് നടത്തും.