Connect with us

Kerala

വയനാട് വെറ്ററിനറി കോളജ് വിദ്യാര്‍ഥിയുടെ മരണം; പിന്നില്‍ എസ് എഫ് ഐയെന്ന് വി ഡി സതീശന്‍

'അധ്യാപക സംഘടനാ നേതാക്കളുടെ സഹായവും എസ് എഫ് ഐക്ക് ലഭിച്ചു. ഡീന്‍ അടക്കമുള്ള കോളജ് അധികൃതര്‍ സംഭവം മറച്ചുവെച്ചു.'

Published

|

Last Updated

പൂക്കോട് | വയനാട്  പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥിന്റെ മരണത്തിന് പിന്നില്‍ എസ് എഫ് ഐയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അധ്യാപക സംഘടനാ നേതാക്കളുടെ സഹായവും എസ് എഫ് ഐക്ക് ലഭിച്ചു. ഡീന്‍ അടക്കമുള്ള കോളജ് അധികൃതര്‍ സംഭവം മറച്ചുവെച്ചു. എന്തും ചെയ്യാന്‍ മടിക്കാത്ത ക്രിമിനലുകളുടെ സംഘമാണ് എസ് എഫ് ഐയെന്നും സതീശന്‍ ആരോപിച്ചു.

സസ്‌പെന്‍ഷനിലുള്ളവരെ സംരക്ഷിക്കുന്നത് സി പി എം: സിദ്ധാര്‍ഥിന്റെ പിതാവ്
എസ് എഫ് ഐയാണ് കൊലക്കു പിന്നിലെന്ന ആരോപണവുമായി സിദ്ധാര്‍ഥിന്റെ കുടുംബവും രംഗത്തെത്തി. സംഭവവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലുള്ള 12 പേരെയും സംരക്ഷിക്കുന്നത് സി പി എമ്മാണെന്നും സിദ്ധാര്‍ഥിന്റെ പിതാവ് ആരോപിച്ചു.

സിദ്ധാര്‍ഥ് ഗുരുതര പീഡനത്തിന് ഇരയായെന്നും ശരീരത്തില്‍ അനവധി മുറിവുകളുണ്ടെന്നും കുടുംബം പ്രതികരിച്ചു.