Connect with us

nayana surya death

യുവ സംവിധായകയുടെ മരണം: ദുരൂഹത നീക്കാൻ കൂടുതൽ അന്വേഷണത്തിന് സർക്കാർ

ആദ്യം അന്വേഷിച്ച മ്യൂസിയം പോലീസിന് വീഴ്ചകൾ പറ്റി

Published

|

Last Updated

തിരുവനന്തപുരം | യുവ സംവിധായക നയന സൂര്യയുടെ മരണത്തിലെ ദുരൂഹത നീക്കാൻ പ്രത്യേക സംഘം അന്വേഷിക്കും.  കഴിഞ്ഞ ദിവസം തിരുവനന്തപുരം സിറ്റി ഡി സി ആര്‍ ബി അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം നൽകിയ റിപ്പോർട്ടിലാണ് മരണത്തിലെ ദുരൂഹതയിലേക്ക് നയിക്കുന്ന സൂചനകളുള്ളത്.

മരണം ആദ്യം അന്വേഷിച്ച മ്യൂസിയം പോലീസിന് വീഴ്ചകൾ പറ്റിയതായി റിപ്പോർട്ടിലുണ്ട്. നയനയുടെത് ആത്മഹത്യയാണെന്ന തീർപ്പിലാണ് മ്യൂസിയം പോലീസ് എത്തിയത്. എന്നാൽ, ദുരൂഹമായ ധാരാളം സാഹചര്യ തെളിവുകളുള്ളതായി അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ടിലുണ്ട്. മ്യൂസിയം പോലീസ് കസ്റ്റഡിയിലെടുത്ത നയനയുടെ ലാപ്ടോപ്പിലെ ഫയലുകൾ മായ്ച്ചതായും റിപ്പോർട്ടിലുണ്ട്.

ഇതിനാലാണ് പ്രത്യേക സംഘത്തിൻ്റെ നേതൃത്വത്തിൽ കൂടുതൽ അന്വേഷണമെന്ന തീരുമാനത്തിലേക്ക് പോലീസ് എത്തിയത്. നയനയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുമുണ്ട്. കഴുത്ത് ശക്തമായി ഞെരിച്ച നിലയിലാണ്. കഴുത്തിനു ചുറ്റും ഉരഞ്ഞുണ്ടായ നിരവധി മുറിവുകളുണ്ട്. അടിവയറ്റില്‍ ചവിട്ടേറ്റത് പോലെയുള്ള ക്ഷതവും, ആന്തരികാവയവങ്ങളില്‍ രക്തസ്രാവമുണ്ടായതായും റിപ്പോര്‍ട്ടിലുണ്ട്. ഇതെല്ലാം
കൊലപാതക സൂചനയാണ് നല്‍കുന്നത്. 2019 ഫെബ്രുവരി 24നായിരുന്നു തിരുവനന്തപുരത്തെ മുറിക്കുള്ളില്‍ നയനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Latest