Kerala
പ്രസവത്തെ തുടര്‍ന്ന് യുവതിയുടെ മരണം: അന്വേഷണത്തിന് നിര്‍ദേശം നല്‍കി മന്ത്രി
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക.

ആലപ്പുഴ | മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക.
അമ്പലപ്പുഴ സ്വദേശി ഷിബിന ആണ് പ്രസവത്തെ തുടര്‍ന്ന് മരിച്ചത്. ഒരു മാസം മുമ്പാണ് പ്രസവം നടന്നത്. പിന്നാലെ അണുബാധയുണ്ടായി. തുടര്‍ന്ന് ഐ സി യുവിലായിരുന്ന ഷിബിന ഇന്ന് ഉച്ചയോടെ മരണപ്പെടുകയായിരുന്നു.
മരണത്തെ തുടര്‍ന്ന് ആശുപത്രിയില്‍ സംഘര്‍ഷമുണ്ടായി. ചികിത്സാ പിഴവാണ് മരണ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പരാതിയെ തുടര്‍ന്നാണ് മന്ത്രി അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്.
---- facebook comment plugin here -----