Connect with us

russia-ukrain war

യുക്രൈനുവേണ്ടി റഷ്യയോട് യുദ്ധം ചെയ്ത മൂന്ന് വിദേശികള്‍ക്ക് വധശിക്ഷ

രണ്ട് ബ്രിട്ടീഷ് പൗരന്‍മാര്‍ക്കും ഒരു മൊറോക്കോ പൗരനുമാണ് ശിക്ഷ വിധിച്ചത്

Published

|

Last Updated

മോസ്‌കോ | യുക്രൈന്‍ സൈന്യത്തിനൊപ്പം ചേര്‍ന്ന് റഷ്യക്കെതിരെ യുദ്ധം ചെയ്യുന്നതിനിടെ പിടിയിലായ മൂന്ന് വിദേശികള്‍ക്ക് വധശിക്ഷ. എയ്ഡന്‍ അസ്ലിന്, ഷോണ്‍ പിന്നെര്‍ എന്നീ ബ്രിട്ടീഷ് പൗരന്‍മാര്‍ക്കും സാദൂന്‍ ബ്രാഹിം എന്ന മൊറോക്കന്‍ പൗരനുമാണ് റഷ്യന്‍ അനുകൂല വിഘടനവാദികള്‍ ഭരിക്കുന്ന കിഴക്കന്‍ യുക്രൈനിലെ കോടതി വധശിക്ഷ വിധിച്ചത്. ഫെബ്രുവരി 24ന് യുക്രൈനില്‍ റഷ്യ അധിനിവേശം തുടങ്ങിയ ശേഷം ആദ്യമായാണ് വിദേശ പൗരന്മാര്‍ക്ക് ശിക്ഷ വിധിക്കുന്നത്. സ്വയം പ്രഖ്യാപിത ഡോണ്‍സ്റ്റെക് പീപ്പിള്‍സ് റിപ്പബ്ലിക്(ഡി പി ആര്‍) സുപ്രിംകോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. റഷ്യന്‍ വിമതര്‍ ഭരിക്കുന്ന ഈ പ്രദേശത്തെ അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടില്ല.

 

 

 

Latest