National
ഭാരത് ജോഡോ യാത്രക്കിടെ രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണി; പ്രതി അറസ്റ്റില്‍
രാഹുല്‍ ഗാന്ധിക്കും കമല്‍നാഥിനും എതിരെയാണ് വധഭീഷണിയുണ്ടായിരുന്നത്.

ഇന്‍ഡോര്‍| രാഹുല്‍ ഗാന്ധി എം.പിക്കെതിരെ വധഭീഷണി മുഴക്കിയ 60-കാരന്‍ അറസ്റ്റില്‍. ദയാസിങ് എന്നറിയപ്പെടുന്ന ഐഷിലാല്‍ ജാം ആണ് അറസ്റ്റിലായത്. ഭാരത് ജോഡോ യാത്രക്കിടെയാണ് ദയാസിങ് ഭീഷണി കത്തയച്ചത്.
ഇന്‍ഡോറിലെ കടയ്ക്ക് മുന്‍പിലാണ് കത്ത് കണ്ടത്. രാഹുല്‍ ഗാന്ധിക്കും കമല്‍നാഥിനും എതിരെയാണ് കത്തില്‍ വധഭീഷണിയുണ്ടായിരുന്നത്. യാത്ര മധ്യപ്രദേശിലെ ഇന്‍ഡോറില്‍ പ്രവേശിക്കുമ്പോള്‍ രാഹുല്‍ ഗാന്ധിക്ക് നേരെ ബോംബെറിയും എന്നായിരുന്നു കത്തിലെ ഭീഷണി.