National
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കി; പ്രതി പിടിയില്‍
നരേന്ദ്ര മോദി യാത്രചെയ്യുന്ന വിമാനം തകര്‍ക്കുമെന്നായിരുന്നു മുംബൈ പോലീസിന് ഭീഷണി സന്ദേശം ലഭിച്ചത്.
ന്യൂഡല്‍ഹി|പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുനേരെ വധഭീഷണി മുഴക്കിയ പ്രതി പിടിയില്‍. മുംബൈ പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മുംബൈ ചേമ്പുര്‍ മേഖലയില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്.
പ്രധാനമന്ത്രി യാത്രചെയ്യുന്ന വിമാനം തകര്‍ക്കുമെന്നായിരുന്നു മുംബൈ പോലീസിന് ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് വിവിധ ഏജന്‍സികള്‍ അന്വേഷണം നടത്തിയിരുന്നു. പ്രതിയ്ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് പോലീസ് പറയുന്നത്.
സംഭവത്തില്‍ മറ്റ് ഏജന്‍സികളും കൂടുതല്‍ അന്വേഷണം വ്യാപിപ്പിക്കും. നിലവില്‍ പ്രധാനമന്ത്രി വിദേശ സന്ദര്‍ശനം തുടരുകയാണ്. അമേരിക്ക സന്ദര്‍ശനവും കഴിഞ്ഞ ശേഷമേ മോദി ഇന്ത്യയില്‍ തിരിച്ചെത്തുകയുള്ളൂ.
---- facebook comment plugin here -----