Kerala
കെ കെ രമക്ക് വധഭീഷണി; ഡി ജി പിക്ക് പരാതി നല്‍കി
കത്തിലൂടെയാണ് ഭീഷണി മുഴക്കിയിരിക്കുന്നതെന്ന് രമ
തിരുവനന്തപുരം | തന്നെ ഇല്ലാതാക്കുമെന്ന തരത്തില്‍ ഭീഷണിക്കത്ത് ലഭിച്ചതായി വടകര എം എല്‍ എ കെ കെ രമ. പയ്യന്നൂര്‍ സഖാക്കള്‍ എന്ന പേരിലാണ് കത്ത് ലഭിച്ചതെന്ന് ഡി ജി പിക്ക് നല്‍കിയ പരാതിയില്‍ രമ പറയുന്നു. മുഖ്യമന്ത്രിക്കെതിരെ സംസാരിച്ചാല്‍ ഭരണം പോയാലും വേണ്ടിയില്ല ചിലത് ചെയ്യേണ്ടിവരുമെന്നാണ് കത്തിലുള്ളതെന്ന് രമ പറഞ്ഞു.
---- facebook comment plugin here -----