National
സിക്കിമില്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 73 ആയി; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം
14 സൈനികരടക്കം 100ല്‍ അധികം പേരേ ഇനിയും കണ്ടെത്താനുണ്ട്

ഗാംഗ്ടോക് | സിക്കിമിലുണ്ടായ മിന്നല്‍പ്രളയത്തില്‍ ജീവന്‍ നഷ്ടമായവരുടെ എണ്ണം 73 ആയി ഉയര്‍ന്നു. 29 മൃതദേഹങ്ങള്‍ കൂടി ശനിയാഴ്ച കണ്ടെടുത്തതോടെയാണിത്. ജല്‍പായ്ഗുഡി, കൂച്ച് ബെഹാര്‍, ബംഗ്ലാദേശ് അതിര്‍ത്തി എന്നിവിടങ്ങളില്‍നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്ത്. . എട്ട് സൈനികരുടെ അടക്കം മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്.
14 സൈനികരടക്കം 100ല്‍ അധികം പേരേ ഇനിയും കണ്ടെത്താനുണ്ട്. കാലാവസ്ഥ പലയിടത്തും രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിച്ചു3000ത്തോളം വിനോദസഞ്ചാരികളാണ് സംസ്ഥാനത്ത് കുടുങ്ങിയിട്ടുള്ളത്. റോഡുകള്‍ പലതും പ്രളയത്തില്‍ ഒലിച്ചുപോയതിനാല്‍ ഇവരുടെ അടുത്തേയ്ക്ക് എത്താന്‍ കഴിയുന്നില്ല. കാലാവസ്ഥ പ്രതികൂലമായതിനാല്‍ എയര്‍ലിഫ്റ്റിംഗ് നടത്താനും പ്രയാസം നേരിടുകയാണ്.
പ്രളയത്തില്‍1173 വീടുകള്‍ തകര്‍ന്നു. നാലു ജില്ലകളിലെ 26 ദുരിതാശ്വാസ ക്യാമ്പുകളിലായി 7644 പേരാണുള്ളത്.