Connect with us

kalamassery blast

കളമശേരി സ്‌ഫോടനത്തില്‍ മരണം നാലായി; മരിച്ചത് കളമശേരി സ്വദേശി മോളി ജോയ്

ഡൊമനിക് മാര്‍ട്ടിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പോലീസ് നല്‍കിയ ഹര്‍ജി എറണാകുളം ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും.

Published

|

Last Updated

കൊച്ചി | കളമശേരി യഹോവ സാക്ഷി പ്രാര്‍ഥന സദസ്സിലെ സ്‌ഫോടനത്തില്‍ മരണം നാലായി. കളമശേരി സ്വദേശി മോളി ജോയ് (61)ആണ് മരിച്ചത്.രാവിലെ 6.30 നായിരുന്നു അന്ത്യം. 80 ശതമാനത്തോളം പൊള്ളലേറ്റ ഇവര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. ഒമ്പതു പേര്‍ ഇനിയും ഐ സി യുവിലുണ്ട്. ഒരാളുടെ നില ഗുരുതരമാണ്.

കളമശ്ശേരി സ്‌ഫോടന കേസിലെ പ്രതി ഡൊമനിക് മാര്‍ട്ടിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പോലീസ് നല്‍കിയ ഹര്‍ജി എറണാകുളം ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. 10 ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് ആവശ്യം. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ളതില്‍ വ്യക്തത വരുത്തുകയാണ് ലക്ഷ്യം.

കളമശ്ശേരി സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട 12 വയസുകാരി ലിബ്‌നയുടെ സംസ്‌കാര ചടങ്ങുകള്‍ നാലിനാണ് നടന്നത്. ലിബ്‌നയുടെ സഹോദരന്‍മാരും അമ്മയും പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുകയാണ്. ഇവരെ കാണിക്കാന്‍ അഞ്ചു ദിവസം കാത്തെങ്കിലും ഫലമുണ്ടായില്ല. ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

മലയാറ്റൂര്‍ നീലീശ്വരത്തെ സ്‌കൂളിലും വീട്ടിലും വികാരനിര്‍ഭരമായ യാത്രയയപ്പാണ് ലിബ്‌നക്ക് സഹപാഠികള്‍ നല്‍കിയത്. 95 ശതമാനം പൊള്ളലേറ്റ ലിബ്‌ന സ്‌ഫോടനം നടന്ന ദിവസം രാത്രിയിലാണ് മരണത്തിന് കീഴടങ്ങിയത്.

 

Latest