Connect with us

National

ജമ്മു കശ്മീരിലെ ഭീകരാക്രമണത്തില്‍ മരണം നാലായി

സംഭവത്തില്‍ പ്രതിഷേധിച്ച് ധാംഗ്രി മേഖലയില്‍ വിവിധ സംഘടനകള്‍ ഇന്ന് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി | ജമ്മു കശ്മീരിലെ രജൗരി സെക്ടറില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി . ഇന്നലെ നടന്ന ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്നാണ് നാലാമത്തെയാളുടെ മരണം സ്ഥിരീകരിച്ചത്. ഇദ്ദേഹം പ്രദേശവാസിയാണ്. അത്യാസന്ന നിലയിലുള്ള രണ്ട് പേരെ ജമ്മുവിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് ധാംഗ്രി മേഖലയില്‍ വിവിധ സംഘടനകള്‍ ഇന്ന് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ഇന്നലെ വൈകിട്ടുണ്ടായ ഭീകരാക്രമണത്തില്‍ പത്തോളം പേര്‍ക്ക് പരുക്കേറ്റിരുന്നു. ആയുധങ്ങളുമായെത്തിയ രണ്ട് ഭീകരര്‍ പ്രദേശവാസികളായ ആളുകളുടെ നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമായിരുന്നു. ഇവരിലൊരാളാണ് ഇന്ന് രാവിലെ മരിച്ചത്.

Latest