Connect with us

കേരളത്തെ നടുക്കിയ താനൂര്‍ ബോട്ടപകടത്തില്‍ മരണം താണ്ഡവമാടി ഒരു കുടുംബം. പരപ്പനങ്ങാടി കുന്നുമ്മല്‍ കുടുംബത്തില്‍ മരണം കവര്‍ന്നത് 12 പേരെ. ഈ കുടുംബത്തില്‍ ഇനി അവശേഷിച്ചതു മൂന്നുപേര്‍മാത്രം
ഒരു വീട്ടിലെ ഒമ്പതു പേരും മറ്റൊരു വീട്ടിലെ മൂന്നു പേരുമാണു പൂര്‍ണമായും ബോട്ടപകടത്തില്‍ ഇല്ലാതായത്.
പരപ്പനങ്ങാടി ആവിയില്‍ ബീച്ച് കുന്നുമ്മല്‍ സൈതലവിയുടെ ഭാര്യ സീനത്ത് (43), മക്കളായ ഹസ്ന (18), ഷഫല (13), ഷംന (12), ഫിദ ദില്‍ന (7), സഹോദരന്‍ സിറാജിന്റെ ഭാര്യ റസീന (27), മക്കളായ സഹറ (8), നൈറ (7), റുഷ്ദ (ഒന്നര) എന്നിവരാണ് ഒരു വീട്ടില്‍നിന്ന് മരിച്ചത്. സൈതലവിയുടെ ബന്ധുക്കളായ ജല്‍സിയ (45), ജരീര്‍ (12), ജന്ന (എട്ട്) എന്നിവരാണ് മരിച്ച മറ്റു മൂന്നുപേര്‍.

 

വീഡിയോ കാണാം

Latest