Connect with us

National

ഇന്‍സ്റ്റഗ്രാം റീലിന് വേണ്ടി മരണക്കളി; ഓടുന്ന ബസിനടിയില്‍ കിടന്ന് യുവാവ്,അന്വേഷണം ആരംഭിച്ച് പോലീസ്

വീഡിയോ വ്യാജമാണെന്ന് തെലങ്കാന റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ എം ഡി

Published

|

Last Updated

ഹൈദരാബാദ് | ഇന്‍സ്റ്റഗ്രാം റീല്‍സ് ചിത്രീകരിക്കാന്‍ ഓടുന്ന ബസിനടിയില്‍ കിടന്ന് യുവാവ്. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ യുവാവിനും റീല്‍സ് ചിത്രീകരിച്ചവര്‍ക്കെതിരെയും വ്യാപക പ്രതിഷേധം. ഹൈദരാബാദിലെ യൂസുഫ്ഗുഡ റോഡില്‍ ഇന്നലെയാണ് സംഭവം. അതേസമയം വീഡിയോ വ്യാജമാണെന്ന് തെലങ്കാന റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ എം ഡി. വി സി സജ്ജനാർ അറിയിച്ചു.

യുവാവ് ഓടുന്ന ബസിന് മുന്നിലേക്ക് കയറി നിന്ന് ബസിന്റെ മധ്യഭാഗത്ത് കിടക്കുന്നതും ബസ് പോയി കഴിഞ്ഞ് യുവാവ് എഴുന്നേറ്റ് പോകുന്നതും വീഡിയോയില്‍ കാണാം. തിരക്കേറിയ റോഡില്‍ നിന്നാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് വീഡിയോയിൽ നിന്ന് വ്യക്തമാകുന്നത്. റീല്‍സ് ചിത്രീകരിച്ച യുവാവിനെ ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല.

സംഭവത്തിന് പിന്നില്‍ മൂന്നുപേര്‍ ഉണ്ടെന്നാണ് ഹൈദരാബാദ് പോലീസ് വ്യക്തമാക്കുന്നത്. യുവാവിനെയും സുഹൃത്തുക്കളെയും പിടികൂടാനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

എന്നാൽ വീഡിയോ വ്യാജമായി നിർമിച്ചതാണെന്നും തെലങ്കാന റോഡ് ട്രാൻസ്പോർട്ട് കോർപറേഷനെ കരിവാരിത്തേകുകയാണ് ഇതിനു പിന്നിലെ ഉദ്ദേശമെന്നും കോർപറേഷൻ എം ഡി എക്സ് പോസ്റ്റിൽ വ്യക്തമാക്കി. ഇത് പൂർണ്ണമായും എഡിറ്റ് ചെയ്ത വീഡിയോ ആണ്. ചിലർ സോഷ്യൽ മീഡിയയിൽ പോപ്പുലർ ആകാൻ വേണ്ടി ഇത്തരം വീഡിയോകൾ എഡിറ്റ് ചെയ്ത് റിലീസ് ചെയ്യുന്നു. ഇത്തരം കള്ളത്തരങ്ങൾ ഉപയോഗിച്ച് ആർടിസിയുടെ പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുന്നത് നല്ല നടപടിയല്ല. ലൈക്കുകൾക്കും കമൻ്റുകൾക്കും വേണ്ടി ചെയ്യുന്ന ഇത്തരം ഉദ്ദേശിക്കാത്ത പ്രവൃത്തികൾ മറ്റുള്ളവർ അനുകരിക്കുന്നത് അപകടകരമാണ്. തമാശയ്ക്ക് വേണ്ടി ഉണ്ടാക്കിയ എഡിറ്റ് ചെയ്ത വീഡിയോകൾ മറ്റുള്ളവർക്ക് ദോഷം ചെയ്യുമെന്നും ടിജിആർടിസി മാനേജ്മെൻ്റ്  ഇത്തരം സംഭവങ്ങളെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഉത്തരവാദികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദെഹം വ്യക്തമാക്കി.

Latest