പുസ്തകത്തട്ട്
വികേന്ദ്രീകൃതാസൂത്രണം: ചിന്തയും പ്രയോഗവും
നാടിന്റെ വികസന മുന്നേറ്റങ്ങളും ചലനങ്ങളും തൊട്ടറിയാനായി നടത്തിയ അഭിമുഖങ്ങളുെടയും സംവാദങ്ങളുടെയും ചുവടുപിടിച്ച് തയ്യാറാക്കിയ രചന. പ്രസ്തുത മേഖലയിൽ അക്കാദമികമോ രാഷ്ട്രീയമോ സാമൂഹികമോ ആയ താത്പര്യം സൂക്ഷിക്കുന്ന വർക്ക് ഉപകാരപ്രദമായ പുസ്തകം. ദി ഏഷ്യൻ ഗ്രാഫ്, പേജ് 114. വില 150 രൂപ.
ജുനൈദ് കൈപ്പാണി
മുഹമ്മദ് റാഫി: വെള്ളിത്തിരയിലെ സുവർണനാദം
ലളിതമനസ്കനും വിനയാന്വിതനും നാല് ദശകങ്ങളോളം രാജ്യത്തിന്റെ ജനകീയ സംഗീതം അടക്കിവാണ സംഗീതപ്രതിഭയും ദശലക്ഷക്കണക്കിന് ഇഷ്ടക്കാരുള്ള ഇതിഹാസ ഗായകനുമായ മുഹമ്മദ് റാഫിയുടെ ജീവചരിത്രം. ജീവചരിത്രത്തിലെ കഥകളും കാഴ്ചപ്പാടുകളും അതിന്റെതായ സ്വാഭാവികതയിൽ അവതരിപ്പിക്കുന്നു. ഒലിവ് ബുക്സ്, പേജ് 352. വില 550 രൂപ.
സുജാത ദേവ്
വടക്കുനിന്നൊരു കറുത്ത സൂര്യൻ
വൃത്തബദ്ധവും അല്ലാത്തതുമായ ഒരു പറ്റം കവിതകളുടെ സമാഹാരം. ധാർമികവും ദാർശനികമായ ആശയം ഉൾക്കൊള്ളുന്ന വരികൾ. ലളിതമായ പദങ്ങളാൽ ചെറുതും വലുതുമായ വിഷയങ്ങളിലേക്കുള്ള പ്രയാണമായി കവിത മാറുന്നു. രചന പബ്ലിക്കേഷൻസ്, പേജ് 194. വില 250 രൂപ.
ചെറിയമുണ്ടം അബ്ദുർറസ്സാഖ്