Kerala
എഡിജിപിയെ മാറ്റില്ലെന്ന തീരുമാനം; ഘടകകക്ഷികളെക്കാള്‍ സര്‍ക്കാരില്‍ സ്വാധീനം ആര്‍എസ്എസിന്: വിഡി സതീശന്‍
അന്‍വറിന്റെ ആരോപണം കണക്കിലെടുത്ത് സത്യസന്ധനായ മലപ്പുറം എസ്പിക്കെതിരെ മുഖ്യമന്ത്രി നടപടി എടുത്തു.
തിരുവനന്തപുരം | എഡിജിപി അജിത്ത് കുമാറിനെ മാറ്റില്ലെന്ന് പറഞ്ഞതോടെ സര്‍ക്കാരില്‍ ആര്‍എസ്എസിനാണ് സ്വാധീനമെന്ന് വ്യക്തമായെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എഡിജിപിക്ക് എതിരെ നടപടി എടുത്താല്‍ ആര്‍എസ്എസിനെ മുറിവേല്‍പ്പിക്കും എന്നതിനാലാണ് മുഖ്യമന്ത്രി നടപടി എടുക്കാത്തത്. ആര്‍എസ്എസും സിപിഐഎമ്മും തമ്മിലുള്ള അവിശുദ്ധ ബാന്ധവം ആണ് ഇതിലൂടെ തെളിയുന്നത്.ഘടകകക്ഷികളെക്കാള്‍ സര്‍ക്കാരില്‍ സ്വാധീനം ആര്‍എസ്എസിനാണ്.
അന്‍വറിന്റെ ആരോപണം കണക്കിലെടുത്ത് സത്യസന്ധനായ മലപ്പുറം എസ്പിക്കെതിരെ മുഖ്യമന്ത്രി നടപടി എടുത്തു. അതേസമയം താന്‍ പറയുന്നത് കേള്‍ക്കുന്നവരോട് അസാധാരണമായ കരുതല്‍ മുഖ്യമന്ത്രിക്കുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.പോലീസിന് എന്ത് സന്ദേശമാണ് മുഖ്യമന്ത്രി നല്‍കുന്നതെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു.
ജെന്‍സന്റെ വിയോഗത്തിലും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. ശ്രുതിയെ മകളെ പോലെ കാണുന്നുവെന്നും, ആവശ്യമായ എല്ലാ സഹായങ്ങളും പ്രതിപക്ഷം ചെയ്യുമെന്നും വി ഡി സതീശന്‍ പറഞ്ഞു. ശ്രുതിയുടെ ജോലി ആവശ്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.