Connect with us

National

ബില്ലുകളില്‍ തീരുമാനമെടുക്കല്‍: ഗവർണർക്കും രാഷ്ട്രപതിക്കുമെതിരെ കേരളം നൽകിയ ഹരജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ജസ്റ്റിസ് പി എസ് നരസിംഹ അധ്യക്ഷനായ ബെഞ്ച് ആണ് ഹരജികള്‍ പരിഗണിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി | ബില്ലുകളില്‍ തീരുമാനമെടുക്കാത്തതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കുമെതിരെ കേരളം നല്‍കിയ ഹരജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.ജസ്റ്റിസ് പി എസ് നരസിംഹ അധ്യക്ഷനായ ബെഞ്ച് ആണ് ഹരജികള്‍ പരിഗണിക്കുന്നത്.

നിയമസഭ പാസാക്കിയ നാല് ബില്ലുകള്‍ രാഷ്ട്രപതി തടഞ്ഞുവെച്ചത് ഭരണഘടനാവിരുദ്ധമാണെന്ന് കാണിച്ച് കേരളസര്‍ക്കാരും ടിപി രാമകൃഷ്ണന്‍ എംഎല്‍എയുമാണ് സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്.ഹരജിയില്‍ നേരത്തെ ഗവര്‍ണറുടെ സെക്രട്ടറിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും സുപ്രീം കോടതി നോട്ടീസയച്ചിരുന്നു.

അതേസമയം രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും ബില്ലുകളില്‍ തീരുമാനമെടുക്കാനുള്ള സമയപരിധി നിശ്ചയിച്ചുള്ള സുപ്രീം കോടതി ഉത്തരവില്‍ നിയമ യുദ്ധത്തിന് ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍.ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പുനപരിശോധന ഹരജി നല്‍കും.

Latest