Kerala
ബിജെപിയില്‍ ചേരാന്‍ തീരുമാനം; മധു മുല്ലശ്ശേരിയുടെ മകനെ ഡിവൈഎഫ്‌ഐയില്‍ നിന്നും പുറത്താക്കി
സാമ്പത്തിക ക്രമക്കേട് അടക്കമുള്ള ആരോപണങ്ങളില്‍ മധുവിനെതിരെ ജില്ലാ സെക്രട്ടറി നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ്
തിരുവനന്തപുരം | സിപിഎം ജില്ലാ നേതൃത്വത്തിനെതിരെ ആരോപണം ഉന്നയിച്ചതിന് പിറകെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കപ്പെട്ട മംഗലപുരം മുന്‍ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിയുടെ മകനെയതിരേയും നടപടി. മധുവിന്റെ മകന്‍ മിഥുന്‍ മുല്ലശ്ശേരിയെ ഡിവൈഎഫ്‌ഐയില്‍ നിന്ന് പുറത്താക്കി. മധുവിനൊപ്പം മിഥുനും ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുറത്താക്കല്‍.
സാമ്പത്തിക ക്രമക്കേട് അടക്കമുള്ള ആരോപണങ്ങളില്‍ മധുവിനെതിരെ ജില്ലാ സെക്രട്ടറി നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ്. മംഗലപുരം ഏരിയ സമ്മേളനങ്ങള്‍ക്കിടെ ഉണ്ടായ തര്‍ക്കത്തിലും പ്രതിഷേധത്തിലുമൊടുവിലാണ് മധു പാര്‍ട്ടിയില്‍ നിന്നും പുറത്തേക്ക് പോകുന്നത്. ഇതിന് പിറകെ വി മുരളീധരന്‍, സുരേഷ് ഗോപി അടക്കമുള്ള ബിജെപി നേതാക്കള്‍ വീട്ടിലെത്തി മധുവുമായി ചര്‍ച്ച നടത്തി. മധു പോയാല്‍ മകന്‍ പോലും കൂടെയുണ്ടാകില്ലെന്നായിരുന്നു ജില്ലാ സെക്രട്ടറി പറഞ്ഞത്. എന്നാല്‍ മകനും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ ശ്യാമും മകള്‍ മാതുവും ഒപ്പമുണ്ടാകുമെന്ന് മധു തിരിച്ചടിച്ചിരുന്നു