Connect with us

National

റഷ്യന്‍ സൈന്യത്തില്‍ നിര്‍ബന്ധിത സേവനം ചെയ്യുന്ന ഇന്ത്യക്കാരെ വിട്ടയക്കാന്‍ തീരുമാനം

ജോലിത്തട്ടിപ്പിനിരയായി നിരവധി ഇന്ത്യക്കാരാണ് റഷ്യന്‍ സൈന്യത്തില്‍ നിര്‍ബന്ധിത സേവനം ചെയ്യേണ്ടി വന്നത്

Published

|

Last Updated

മോസ്‌കോ | റഷ്യന്‍ സൈന്യത്തില്‍ നിര്‍ബന്ധിത സേവനം ചെയ്യേണ്ടി വന്ന ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ തീരുമാനം. ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കുമെന്ന് റഷ്യ ഉറപ്പ് നല്‍കി. പ്രധാന മന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ കൂടിക്കാഴ്ചയിലാണ് തീരുമാനം.

ജോലിത്തട്ടിപ്പിനിരയായി നിരവധി ഇന്ത്യക്കാരാണ് റഷ്യന്‍ സൈന്യത്തില്‍ നിര്‍ബന്ധിത സേവനം ചെയ്യേണ്ടി വന്നത്. യാതൊരു സുരക്ഷയും കൂടാതെയാണ് ഇവരെ റഷ്യന്‍ സൈന്യത്തോടൊപ്പം ഉക്രൈന്‍ യുദ്ധ മേഖലയിലടക്കം വിന്യസിപ്പിച്ചത്. ഉക്രൈനെതിരായ യുദ്ധത്തിനിടെ രണ്ട് ഇന്ത്യക്കാര്‍ മരിച്ചിരുന്നു.ഇതിന് പിന്നാലെ റഷ്യയില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ കുടുംബാംഗങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ളവര്‍ തട്ടിപ്പിനിരയായി റഷ്യന്‍ സൈന്യത്തില്‍ കുടുങ്ങിയിട്ടുണ്ട്.
റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ ക്ഷണം സ്വീകരിച്ചാണ് മോദി റഷ്യയിലെത്തിയത്.ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോദി റഷ്യയിലെത്തിയിരിക്കുന്നത്.

Latest