twenty twenty worker deepu died
ദീപുവിന്റേത് സിപി എം നടത്തിയ ആസൂത്രിത കൊലപാതകം: സാബു എം ജേക്കബ്
ശ്രീനിജന്‍ എം എല്‍ എയായതിന് ശേഷം ട്വന്റി- ട്വന്റി പ്രവര്‍ത്തകര്‍ക്കെതിരെ വ്യാപക ആക്രമണം
കൊച്ചി | പാര്‍ട്ടി പ്രവര്‍ത്തകനായ ദീപുവിന്റെ കൊലപാതകം ആസൂത്രിതമാണെന്ന് ട്വന്റി ട്വന്റി ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്. മുന്‍കൂട്ടി പതിങ്ങിയിരുന്ന സംഘമാണ് ദീപുവിനെ ആക്രമിക്കുന്നത്. സി പി എമ്മിന്റെ നേതൃത്വത്തിലാണ് ആസൂത്രണം നടന്നതെന്നും സാബു കുറ്റപ്പെടുത്തി.
ട്വന്റി ട്വന്റി പ്രസ്ഥാനം തുടങ്ങിട്ട് പത്ത് വര്‍ഷം കഴിഞ്ഞു. ഇതിനിടയില്‍ ഒരു ട്വിന്റി ട്വന്റി പ്രവര്‍ത്തകന്‍ മറ്റൊരു രാഷ്ട്രീയ പ്രവര്‍ത്തകനെ ആക്രമിച്ചത് സംബന്ധിച്ച് ഒരു കേസുപോലുമില്ല. എന്നാല്‍ നൂറു കണക്കിന് ഞങ്ങളുടെ പ്രവര്‍ത്തകര്‍ പലപ്പോഴായി കൈയേറ്റം ചെയ്തിട്ടുണ്ട്.
പുതിയ എം എല്‍ എയായി ശ്രീനിജന്‍ എത്തി പത്ത് മാസത്തിനിടെ അമ്പതോളം പേര്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ട്വന്റി ട്വന്റി ഭരിക്കുന്ന എല്ലാ പഞ്ചായത്തുകളിലും വലിയ ക്രമസമാധന പ്രശ്നമാണ് നടന്നുകൊണ്ടിരിക്കുന്നത്. ആളുകള്‍ ഭയന്ന് പരാതിപ്പെടാന്‍ പോലും തയാറാകുന്നില്ല.
സ്ട്രീറ്റ് ചലഞ്ചില്‍ എം എല്‍ എ നടത്തിയ ഇടപെടലില്‍ തികച്ചും സമാധാനപരമായ ഒരു സമരമാണ് ട്വന്റി ട്വന്റി നടത്തിയത്. വീടുകളിലിരുന്ന ലൈറ്റ് അണച്ച് പ്രതിഷേധിക്കാനായിരുന്നു തീരുമാനം. അങ്ങനെയാണ് ട്വന്റി ട്വന്റിയുടെ ഏരിയ സെക്രട്ടറിയായ ദീപു ലൈറ്റ് അണക്കുന്ന കാര്യം വീടുകള്‍ തോറും കയറി ഇറങ്ങി പറയുന്നതിനിടെ ആക്രമിക്കുന്നത്. മുന്‍കൂട്ടി പതിങ്ങിയിരുന്ന സംഘമാണ് ദീപുവിനെ ആക്രമിക്കുകയായിരുന്നെന്നും സാബു ആരോപിച്ചു.