twenty twenty worker deepu died
ദീപുവിന്റെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി
മൃതദേഹം വിലാപയാത്രയായി കൊണ്ടുപോകും
കൊച്ചി | കിഴക്കമ്പലത്ത് മരിച്ച ട്വന്റി-ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ പൂര്‍ത്തിയായി. പൂര്‍ണമായും ക്യമാറയില്‍ ചിത്രീകരിച്ചായിരുന്നു പോസ്റ്റ്‌മോര്‍ട്ടം. ഉടന്‍ ബന്ധുക്കള്‍ക്ക് നല്‍കുന്ന മൃതദേഹം കിഴക്കമ്പലത്ത് എത്തിച്ച് പൊതുദര്‍ശനത്തന് അവസരം നല്‍കിയ ശേഷം വിലാപയാത്രയായി വീട്ടിലേക്ക് കൊണ്ടുപോകും.
സി പി എം പ്രവര്‍ത്തകരുടെ മര്‍ദനമേറ്റാണ് കാവുങ്ങപ്പറമ്പ് പാറപ്പുറം ഹരിജന്‍ കോളനിയില്‍ ചായാട്ടുഞാലില്‍ സി കെ ദീപു(38) മരിച്ചതെന്നാണ് ആരോപണം.
കിഴക്കമ്പലത്ത് വിളക്കണച്ചു പ്രതിഷേധിച്ച് സ്ട്രീറ്റ് ലൈറ്റ് ചലഞ്ചില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് മര്‍ദനമേറ്റതെന്നും ട്വന്റി- ട്വന്റി ആരോപിക്കുന്നു. കഴിഞ്ഞ 12നാണ് ദീപുവിന് മര്‍ദനമേറ്റത്.
സംഭവത്തില്‍ സൈനുദ്ദീന്‍ സലാം, അബ്ദു റഹ്‌മാന്‍, അബ്ദുല്‍ അസീസ്, ബഷീര്‍ എന്നീ സി പി എം പ്രവര്‍ത്തകരെ പോലീസ് ്‌റസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിനും പട്ടികജാതി പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.