Connect with us

Kerala

ദീപുവിനെ കൊലപ്പെടുത്തിയത് സിപിഎം പ്രവര്‍ത്തകര്‍; ട്വന്റി-20 യില്‍ പ്രവര്‍ത്തിച്ചതിലുള്ള വിരോധമെന്നും എഫ് ഐ ആര്‍

കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് ആക്രമണം നടത്തിയതെന്നും എഫ് ഐ ആറില്‍ പറയുന്നു

Published

|

Last Updated

കൊച്ചി |  ട്വന്റി-20 യില്‍ പ്രവര്‍ത്തിച്ചതിന്റെ വിരോധമാണ് ദീപു കൊല്ലപ്പെട്ടതിന് പിന്നിലെന്ന് പോലീസിന്റെ എഫ് ഐ ആര്‍. പ്രതികള്‍ സിപിഎം പ്രവര്‍ത്തകരാണെന്നും കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് ആക്രമണം നടത്തിയതെന്നും എഫ് ഐ ആറില്‍ പറയുന്നു.

ഒന്നാം പ്രതിയായ സൈനുദ്ദീന്‍ ദീപുവിന്റെ കഴുത്തിന് പിടിച്ചെന്നും താഴെവീണ ദീപുവിന്റെ തലയില്‍ ഇയാള്‍ പലതവണ ചവിട്ടിയെന്നും എഫ് ഐ ആറില്‍ പറയുന്നു. ഈ സമയം മറ്റുപ്രതികള്‍ ദീപുവിന്റെ ശരീരത്തില്‍ മര്‍ദിക്കുകയായിരുന്നു.

കഴിഞ്ഞ ശനിയാഴ്ചയാണ് വിളക്കണക്കല്‍ സമരത്തിനിടെ സിപിഎം പ്രവര്‍ത്തകരായ നാലുപേര്‍ ദീപുവിനെ വീട്ടില്‍നിന്ന് പിടിച്ചിറക്കി മര്‍ദിച്ചത്. പഴങ്ങനാട്ട് സ്വകാര്യ ആശുപത്രിയിലും ആലുവ രാജഗിരി ആശുപത്രിയിലും ചികിത്സയിലായിരുന്ന ദീപു വെള്ളിയാഴ്ച ഉച്ചയോടെ മരിച്ചു. കേസില്‍ സിപിഎം പ്രവര്‍ത്തകരായ പാറാട്ടുവീട്ടില്‍ സൈനുദ്ദീന്‍ സലാം, നെടുങ്ങാടന്‍ ബഷീര്‍, വലിയപറമ്പില്‍ അസീസ്, സിപിഎം ബ്രാഞ്ച് സെക്രട്ടറി പറാട്ട് ബീയാട്ട് അബ്ദുള്‍ റഹ്‌മാന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

 

അതേ സമയം ദീപുവിന്റെ കൊലപാതകം ആസൂത്രിതമാണെന്നായിരുന്നു ട്വന്റി 20 ചീഫ് കോര്‍ഡിനേറ്ററായ സാബു എം ജേക്കബ് ആരോപിച്ചിരുന്നു. ആക്രമണത്തിന് മുമ്പും ശേഷവും പ്രതികള്‍ പി വി ശ്രീനിജന്‍ എം എല്‍ എയുമായി ബന്ധപ്പെട്ടിരുന്നതായും കൊലക്കേസിലെ ഒന്നാംപ്രതി എം എല്‍ എയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.അതേസമയം, ദീപുവിന്റെ കൊലപാതകത്തില്‍ സിപിഎം നിലപാട്.

Latest