twenty twenty worker deepu died
ദീപു വധം: എന്റെ പങ്ക് സംബന്ധിച്ച തെളിവ് സാബു പുറത്തുവിടണം: പി വി ശ്രീനിജന്‍
സാബു നടത്തുന്നത് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍
കുന്നത്തുനാട് | ട്വന്റി-20 പ്രവര്‍ത്തകനായ ദീപുവിന്റെ കൊലപാതകത്തില്‍ തനിക്ക് ഒരു പങ്കുമില്ലെന്ന് കുന്നത്തുനാട് എം എല്‍ എ പി വി ശ്രീനിജന്‍. ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണ്. എന്റെ ഫോണ്‍ രേഖകള്‍ പരിശോധിക്കട്ടെ എനിക്ക് പങ്കുണ്ടെന്ന ആരോപിച്ച വി പി ശ്രീനിജന്‍ ഇത് സംബന്ധിച്ച തെളിവ് പുറത്തുവിടണമെന്നും ശ്രീനിജന്‍ ആവശ്യപ്പെട്ടു.
വാസ്തവവിരുദ്ധമായ ആരോപണങ്ങളാണ് സാബു ജേക്കബ് നടത്തുന്നത്. യാതൊരു ബന്ധവുമില്ലാത്ത കേസില്‍ എന്നെക്കൂടി വലിച്ചിഴക്കുന്നതിനുള്ള ശ്രമങ്ങണ്. ഒരു പാടുമില്ലാതെ അതിവിദഗ്ദമായി ദീപുവിനെ മര്‍ദിച്ചുവെന്നാണ് സാബു പറയുന്നത്. അതില്‍ നിന്ന് തന്നെ വ്യക്തമാണ് അത്തരത്തിലൊരു സംഭവം അവിടെ നടന്നിട്ടില്ല എന്നത്. സാബു ജേക്കബ് പറഞ്ഞ ആരോപണങ്ങള്‍ പോലീസ് അന്വേഷിക്കട്ടെ. അന്വേഷണം നേരായ ദിശയിലാണെന്നും ശ്രീനിജന്‍ കൂട്ടിച്ചേര്‍ത്തു.