Connect with us

National

രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തി കേസ്; മജിസ്‌ട്രേറ്റ് കോടതി നടപടി ഹൈക്കോടതി റദ്ദാക്കി

2014ലാണ് രാഹുല്‍ ഗാന്ധിക്കെതിരെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്

Published

|

Last Updated

മുംബൈ | അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്കെതിരെ പരാതിക്കാരന്‍ കൂടുതലായി നല്‍കിയ രേഖകള്‍ സ്വീകരിച്ച മജിസ്ട്രേറ്റ് കോടതി നടപടി ഹൈക്കോടതി റദ്ദാക്കി. 2014ലാണ് രാഹുല്‍ ഗാന്ധിക്കെതിരെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്.
ഭീവാന്‍ഡി മജിസ്ട്രേറ്റ് കോടതിയുടെ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്.മഹാത്മാ ഗാന്ധിജിയെ വധിച്ചത് ആര്‍എസ്എസ് ആണെന്ന പരാമര്‍ശത്തിനെതിരായിരുന്നു പരാതിക്കാരന്റെ ഹര്‍ജി.

രാഹുലിന്റെ പരാമര്‍ശം സംഘടനയുടെ പ്രതിച്ഛായ തകര്‍ക്കുന്നതാണെന്നായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൂടിയായ രാജേഷ് കുന്‍തെയുടെ പരാതി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ 2015ല്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അന്ന് അനുകൂല വിധി ഉണ്ടായിരുന്നില്ല.

2023ല്‍ പരാതിക്കാരന്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കിയത് എതിര്‍ത്ത രാഹുല്‍ ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഒമ്പത് വര്‍ഷം കഴിഞ്ഞിട്ടാണ് രേഖകള്‍ ഹാജരാക്കുന്നതെന്നും ഇവയ്ക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്നും രാഹുല്‍ വാദിച്ചു.

 

Latest