Connect with us

National

തൃഷക്കെതിരായ മാനനഷ്ടക്കേസ്; പൊതുവിടത്തില്‍ എങ്ങനെ പെരുമാറണമെന്ന് മന്‍സൂര്‍ പഠിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

കേസ് കൊടുക്കേണ്ടത് തൃഷയാണെന്നും കോടതി വിമര്‍ശിച്ചു.

Published

|

Last Updated

ചെന്നൈ| നടി തൃഷക്കെതിരായ മാനനഷ്ടക്കേസില്‍ നടന്‍ മന്‍സൂര്‍ അലി ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി. കേസ് കൊടുക്കേണ്ടത് തൃഷയാണെന്നും പൊതുവിടത്തില്‍ എങ്ങനെ പെരുമാറണമെന്ന് മന്‍സൂര്‍ പഠിക്കണമെന്നും കോടതി വിമര്‍ശിച്ചു. കേസ് ഈ മാസം 22ലേക്ക് മാറ്റിവെച്ചു.

സാമൂഹിക മാധ്യമത്തിലൂടെ തൃഷ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് മന്‍സൂര്‍ അലി ഖാന്‍ പരാതി നല്‍കിയത്. ദേശീയ വനിത കമ്മീഷന്‍ അംഗം ഖുശ്ബു, നടന്‍ ചിരഞ്ജീവി എന്നിവര്‍ക്കെതിരെയും ചെന്നൈ കോടതിയില്‍ മന്‍സൂര്‍ കേസ് നല്‍കിയിരുന്നു. ലിയോ സിനിമയുമായി ബന്ധപ്പെട്ടുള്ള അഭിമുഖത്തിനിടെ തൃഷയ്ക്കെതിരെ മന്‍സൂര്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം വിവാദമായിരുന്നു.

ഒരു സ്ത്രീയെയും അധിക്ഷേപിച്ച് സംസാരിച്ചിട്ടില്ലെന്നും വസ്തുത മനസിലാക്കാതെ മൂവരും തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാണ് മന്‍സൂര്‍ അലിഖാന്റെന്റെ വാദം. ചെന്നൈ പോലീസ് കേസെടുത്തതിന് പിന്നാലെ മന്‍സൂര്‍ മാപ്പ് പറഞ്ഞിരുന്നു. നടനെതിരെ നടപടി വേണ്ടെന്ന് തൃഷ അഭിപ്രായപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് അപ്രതീക്ഷിത നീക്കവുമായി മന്‍സൂര്‍ അലി ഖാന്‍ രംഗത്തെത്തിയത്.

 

 

 

 

Latest