Connect with us

Kerala

ശശി തരൂരിനെതിരെ മാനനഷ്ടക്കേസ് നല്‍കും; തിരഞ്ഞെടുപ്പ് കമ്മിഷനേയും സമീപിക്കും: രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി പണം നല്‍കി വോട്ട് നേടുന്നുവെന്നായിരുന്നു ശശി തരൂരിന്റെ പരാമര്‍ശം

Published

|

Last Updated

തിരുവനന്തപുരം  \ വോട്ടിനായി പണം നല്‍കുന്നുവെന്ന യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിന്റെ ആരോപണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നു ബിജെപി സ്ഥാനാര്‍ഥി രാജീവ ചന്ദ്രശേഖര്‍. തരൂരിനെതിരെ മാനഷ്ടക്കേസ് ഫയല്‍ ചെയ്യും. നടപടിക്കായി തിരഞ്ഞെടുപ്പ് കമ്മിഷനെയും സമീപിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ ഒരു വാര്‍ത്താ ചാനലിനോട് പറഞ്ഞു

തിരുവനന്തപുരത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി പണം നല്‍കി വോട്ട് നേടുന്നുവെന്നായിരുന്നു ശശി തരൂരിന്റെ പരാമര്‍ശം. ഇക്കാര്യം പുറത്ത് പറയാന്‍ ആരും തയറാകുന്നില്ലെന്ന് ശശി തരൂര്‍ പറഞ്ഞു. തെളിവുകളുണ്ടെന്നും ഇക്കാര്യം പുറത്തുവിടാന്‍ പറ്റാത്തതിന്റെ കാരണം പണം ലഭിച്ചവര്‍ പരസ്യമായി തുറന്നുപറയാത്തതുകൊണ്ടാണെന്ന് ശശി തരൂര്‍ പറഞ്ഞിരുന്നു