National
അപകീര്‍ത്തി കേസ്; മേധാ പട്കര്‍ അറസ്റ്റില്‍
നര്‍മ്മദ ബച്ചാവോ ആന്ദോളനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തിനിടെ മേധാ പട്കര്‍ ഉന്നയിച്ച ആരോപണങ്ങളെ തുടര്‍ന്നാണ് കേസ്.

ന്യൂഡല്‍ഹി | അപകീര്‍ത്തി കേസില്‍ സാമൂഹിക പ്രവര്‍ത്തക മേധാ പട്കറിനെ ഡല്‍രഹി പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്‌സേന നല്‍കിയ അപകീര്‍ത്തി കേസിലാണ് അറസ്റ്റ്. 23 വര്‍ഷം മുന്‍പ് നല്‍കിയ കേസിലാണ് ഇപ്പോള്‍ അറസ്റ്റ് എന്നത് ശ്രദ്ധേയമാണ്
ഈ കേസില്‍ മേധാ പട്കറിനെതിരെ ജാമ്യമില്ല അറസ്റ്റു വാറന്റ് കോടതി പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് മേധാ പട്കറെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
നര്‍മ്മദ ബച്ചാവോ ആന്ദോളനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തിനിടെ മേധാ പട്കര്‍ ഉന്നയിച്ച ആരോപണങ്ങളെ തുടര്‍ന്നാണ് കേസ്. അറസ്റ്റിലായ മേധാ പട്കറെ കോടതിയില്‍ ഹാജരാക്കും
---- facebook comment plugin here -----